ന്യൂഡല്‍ഹി: സ്കൂളിൽ വെച്ച് നാലര വയസ്സുകാരനായ പയ്യൻ സഹപാഠിയായ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചതായി പരാതി. ഡല്‍ഹിയിലെ പ്രസിദ്ധമായ ഒരു സ്വകാര്യ സ്കൂളിലാണ് സംഭവം. തന്റെ വിരല്‍ ഉപയോഗിച്ചും കൂര്‍ത്ത പെന്‍സില്‍ ഉപയോഗിച്ചും ആണ്‍കുട്ടി തന്നെ ഉപദ്രവിച്ചതായി പെണ്‍കുട്ടി കരഞ്ഞു കൊണ്ട് അമ്മയോട് പരാതിപ്പെടുകയായിരുന്നു. വൈകിട്ട് വീട്ടിൽ വന്ന കുട്ടി അടിവയറ്റിൽ വേദനയുണ്ടെന്നു പരാതിപ്പെട്ടെങ്കിലും പഠിക്കാനുള്ള മടിയാവാം കാരണം എന്ന് മാതാവ് കരുതി.
എന്നാൽ രാത്രി ആയപ്പോൾ അസഹനീയമായ വേദനയോടെ കുട്ടി കരയുകയും സംഭവം അമ്മയോട് പറയുകയുമായിരുന്നു. പരിശോധനയിൽ കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ മുറിവേറ്റിരിക്കുന്നതു ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് മാതാപിതാക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു. എന്നാൽ കുറ്റക്കാരനായ കുട്ടി തീരെ ചെറുപ്പമായതാണ് പൊലീസിന് തലവേദന. ഇന്ത്യന്‍ നിയമവ്യവസ്ഥയില്‍ ഏഴുവയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് എതിരെ കുറ്റങ്ങള്‍ ചുമത്തുന്നതിന് വിലക്കുണ്ട്.
ക്ളാസ് മുറിയില്‍വച്ച് ആണ്‍കുട്ടി തന്റെ പാന്റ് അഴിപ്പിച്ചെന്നും വിരല്‍ ഉപയോഗിച്ച് ഉപദ്രവിച്ചെന്നുമാണ് കുട്ടി പറഞ്ഞത്. അവനെ തള്ളിമാറ്റാന്‍ പെണ്‍കുട്ടി ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. മറ്റ് കുട്ടികള്‍ ഇതിനകം ക്ളാസ് വിട്ടിരുന്നു. മറ്റ് സ്റ്റാഫും പരിസരത്ത് ഉണ്ടായിരുന്നില്ലെന്നും കുട്ടി പറഞ്ഞതായി അമ്മ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. രാത്രി തന്നെ എസ്എംഎസ് വഴി ഇക്കാര്യം കുട്ടിയുടെ ക്ളാസ് ടീച്ചറെ അറിയിച്ചിരുന്നു. പിറ്റേന്ന് സ്കൂളില്‍ വിവരം അറിയിച്ചു. എന്നാല്‍ സ്കൂള്‍ അധികൃതര്‍ നടപടിയെടുക്കാന്‍ തയ്യാറായില്ല.
തുടർന്ന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അവിടെ നിന്ന് മെഡിക്കോ- ലീഗൽ കേസ് ആയി കേസ് പരിഗണിക്കുകയുമായിരുന്നു. ഒരു നാലര വയസ്സുകാരന് ഇത്തരത്തില്‍ ലൈംഗിക താല്പര്യത്തോടെ പെരുമാറാന്‍ കഴിയുമോ എന്നും പോലീസിനെ കുഴക്കുന്നുണ്ട്. ഏതായാലും കേസ് അതീവ ഗൗരവത്തോടെ കൈകാര്യം ചെയ്യണമെന്നാണ് പൊലീസിന് ലഭിച്ചിട്ടുള്ള വിദഗ്ധോപദേശം. ക്ലാസ് റൂമിൽ ടീച്ചറോ വാഷ് റൂമിൽ ആയയോ ഇല്ലാതിരുന്നതും സ്കൂളിനെ പ്രതിസ്ഥാനത്തു നിർത്തുന്നുണ്ട്.
Post Your Comments