ന്യൂ ഡൽഹി: കുട്ടികൾക്ക് കൗതുകമുണർത്തി മേഘാലയ മന്ത്രി വീണ്ടും ഡൽഹി സർക്കാർ സ്കൂളിലെ പഠിതാവായി. മേഘാലയ വിദ്യാഭ്യാസ മന്ത്രി ലാഖ്മെൻ റ്യുംബി ആണ് കുട്ടികളോടൊപ്പം പാഠഭാഗങ്ങൾ ആസ്വദിച്ചത്.
“ഇന്നത്തെ യുവാക്കൾക്ക് ഹാപ്പിനസ് ക്ലാസ് എന്നു പറയുന്നത് വളരെ പ്രധാനപ്പെട്ട ഒന്നാണ്. ഞാൻ ഇവിടെ വന്നത് ഇത് മേഘാലയയിൽ എങ്ങനെ നടപ്പാക്കാൻ കഴിയും എന്ന് പഠിക്കാനാണ്.”–മേഘാലയ മന്ത്രി വ്യക്തമാക്കി.
ഡൽഹി ഉപമുഖ്യമന്ത്രി മനിഷ് സിസോദിയയ്ക്കൊപ്പം ആയിരുന്നു സർക്കാർ സ്കൂളിലെ ‘ഹാപ്പിനസ് ക്ലാസി’ൽ മേഘാലയ മന്ത്രി പങ്കെടുത്തത്. ഡൽഹി സർക്കാരിന്‍റെ ഹാപ്പിനസ് പാഠ്യപദ്ധതിയെക്കുറിച്ച് പഠിക്കാനാണ് താൻ മേഘാലയയിൽ നിന്ന് എത്തിയതെന്നും അദ്ദേഹം പറഞ്ഞു. പാഠ്യപദ്ധതി മനസ്സിലാക്കാൻ തന്‍റെ ഉദ്യോഗസ്ഥരെ ഡൽഹിയിലേക്ക് അയയ്ക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Post Your Comments