ബെംഗളൂരു ; പോണ്‍വീഡിയോ കാണിച്ച് പെണ്‍കുട്ടികളെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ അദ്ധ്യാപകനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. കര്‍ണാടകയിലെ തുംകുരു ജില്ലയിലെ ഒരു പ്രമുഖ സ്കൂളിലെ അദ്ധ്യാപകൻ ഏതാനും മാസമായി പോണ് വീഡിയോ കാണിച്ച് പെണ്‍കുട്ടികളെ ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയാക്കി വരികയായിരുന്നു. പുറത്തുപറയാതിരിക്കാന്‍ വിദ്യാര്‍ത്ഥിനികളെ ഇയാൾ മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
സംഭവം അറിഞ്ഞ ഒരു അദ്ധ്യാപിക വിവരം കുട്ടികളുടെ ബന്ധുക്കളെ അറിയിച്ചതോടെയാണ് ഈ കാര്യം പുറം ലോകമറിയുന്നത്. വിവരമറിഞ്ഞ കുട്ടികളുടെ ബന്ധുക്കൾ നാട്ടുകാരുമായി സ്കൂളിലെത്തി അദ്ധ്യാപകനെ പിടികൂടുയും നന്നായി കൈകാര്യം ചെയ്ത ശേഷം പൊലീസില്‍ ഏല്‍പ്പിക്കുകയുമായിരുന്നു. കൂടാതെ ഇതേപ്പറ്റി കുട്ടികള്‍ സ്കൂള്‍ അധികൃതരോട് പരാതിപ്പെട്ടപ്പോള്‍ നടപടിയെടുത്തില്ലെന്നും ആരോപണമുണ്ട്.
കസ്റ്റഡിയിലെടുത്ത പ്രതിക്കെതിരെ കൂടുതല്‍ അന്വേഷണം നടത്തും. ഇങ്ങനെയൊരു സംഭവം നടന്നിട്ടും ഇത്രയും നാള് ശ്രദ്ധിക്കാതിരുന്ന സ്കൂള്‍ അധികൃതര്‍ക്കെതിരെ അന്വേഷണം നടത്തുമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.
Post Your Comments