തിരുവനന്തപുരം: പഠിപ്പിക്കുന്ന അധ്യാപകന്‍പോലും കുട്ടികളെ വേണ്ടത്താ കണ്ണോടുകൂടി കാണുന്ന കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. തക്കം കിട്ടിയാല്‍ പിഞ്ചുകുട്ടിയാണെന്നോ വിദ്യ പകര്‍ന്നു നല്‍കുന്ന ക്ലാസ് മുറിയാണെന്നോ തോന്നില്ല. അതിപ്പോ അധ്യാപകനായാലും ശരി ആരായാലും അങ്ങനെ തന്നെ. തിരുവനന്തപുരത്ത് നാലാംക്ലാസ്സുകാരിയെ പീഡിപ്പിച്ച അധ്യാപകന്റെ വാര്‍ത്തകളാണിപ്പോള്‍ പുറത്തു വരുന്നത്.
പത്തുവയസ്സുകാരിയെ പെണ്‍കുട്ടിയെ പീഡിപ്പിച്ചത് പഠിപ്പിക്കുന്ന അധ്യാപകന്‍ തന്നെ. ആരുമില്ലാത്ത സമയത്ത് ക്ലാസ് മുറിയില്‍ വച്ചായിരുന്നു പീഡനം. പരാതിയെത്തുടര്‍ന്ന്
അധ്യാപകന്‍ അറസ്റ്റ് ചെയ്തു. നെടുമങ്ങാട് സ്വദേശി യശോധരനാണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ പോക്സോ നിയമ പ്രകാരം കേസെടുത്തു.
നാലാംക്ലാസ് വിദ്യാര്‍ഥിനിയായ പത്തുവയസ്സുകാരിയെ ആരുമില്ലാത്ത സമയത്ത് ക്ലാസ്മുറിയില്‍ വെച്ച് പീഡിപ്പിച്ചുവെന്നാണ് കുട്ടിയുടെ രക്ഷിതാക്കള്‍ വലിയമല പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരിക്കുന്നത്. വലിയമല പോലീസ് വെള്ളിയാഴ്ച ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയും ശനിയാഴ്ച രാവിലെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.
സ്വകാര്യ സ്‌കൂള്‍ ഉടമ കൂടിയാണ് ഇയാള്‍. 2008-ലും ഇയാള്‍ക്കെതിരെ സമാനമായ കേസ് ഉണ്ടായിരുന്നു. മറ്റൊരു സ്‌കൂളിലായിരുന്നു അന്ന് അയാള്‍ ജോലി ചെയ്തിരുന്നത്. അന്നും ഇത്തരത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നായിരുന്നു പരാതി.
Post Your Comments