Latest NewsNewsIndia

കോപ്പിയടിക്കുന്നതിനിടെ പിടിക്കപ്പെട്ടാൽ ഭയപ്പെടേണ്ട; പരീക്ഷാകേന്ദ്രങ്ങളിലുള്ളത് എന്റെ സുഹൃത്തുക്കളാണ്; ഒരു നൂറുരൂപ ഉത്തരക്കടലാസിനൊപ്പം വെച്ചേക്കൂ; ടീച്ചര്‍മാര്‍ കണ്ണടച്ച്‌ മാര്‍ക്കിട്ടോളും; ഉപദേശം നൽകിയ അധ്യാപകനെതിരെ ശക്തമായ നടപടി സ്വീകരിച്ച് യോഗി സർക്കാർ

ലഖ്‌നൗ: ‘കോപ്പിയടിക്കുന്നതിനിടെ പിടിക്കപ്പെട്ടാൽ ഭയപ്പെടേണ്ട. പരീക്ഷാകേന്ദ്രങ്ങളിലുള്ളത് എന്റെ സുഹൃത്തുക്കളാണ്. ഒരു നൂറുരൂപ ഉത്തരക്കടലാസിനൊപ്പം വെച്ചേക്കൂ. ടീച്ചര്‍മാര്‍ കണ്ണടച്ച്‌ മാര്‍ക്കിട്ടോളും’. ഉത്തർപ്രദേശ് സർക്കാർ സ്‌കൂളിലെ പ്രിന്‍സിപ്പാളിന്റെ വാക്കുകളാണ് ഇത്. പത്താംക്ലാസ്-പ്ലസ് ടു ബോര്‍ഡ് പരീക്ഷകളില്‍ കോപ്പിയടിക്കാന്‍ വിവിധ ‘ടെക്‌നിക്കുകള്‍’ പറഞ്ഞു കൊടുത്ത ഈ അധ്യാപകൻ അറസ്റ്റിലായി.

അധ്യാപകനെതിരെ ശക്തമായ നടപടിയാണ് യോഗി സർക്കാർ സ്വീകരിച്ചത്. പ്രിന്‍സിപ്പാളിന്റെ ‘വിദഗ്‌ധോപദേശം’ വിദ്യാര്‍ഥികളില്‍ ഒരാള്‍ വീഡിയോയിലാക്കുകയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരാതിപരിഹാര പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യുകയും ചെയ്‌തു. ഇതിനു പിന്നാലെയാണ് അറസ്റ്റ്.

മാവു ജില്ലയിലെ സ്വകാര്യ സ്‌കൂളിന്റെ മാനേജറും പ്രിന്‍സിപ്പാളുമായ പ്രവീണ്‍ മാല്‍ ആണ് പിടിയിലായത്. ചൊവ്വാഴ്ചയാണ് ഉത്തര്‍ പ്രദേശ് സെക്കന്‍ഡറി എജ്യൂക്കേഷന്‍ ബോര്‍ഡ് പരീക്ഷകള്‍ ആരംഭിച്ചത്. പ്രവീണ്‍ കുട്ടികളോട് സംസാരിക്കുന്ന സമയത്ത് ചില രക്ഷിതാക്കളും ഒപ്പമുണ്ടായിരുന്നു.

ALSO READ: നിർഭയ കേസ്: വധശിക്ഷ കാത്തു കഴിയുന്ന പ്രതി വിനയ് ശർമ്മ ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചു

“നിങ്ങള്‍ക്ക് പരസ്പരം ചോദിച്ചെഴുതാം. ആരും ആരുടെയും കയ്യില്‍ തൊടരുത്. പരസ്പരം ചോദിക്കാം. അതിന് കുഴപ്പമില്ല. ഭയക്കേണ്ട ആവശ്യമില്ല. എന്റെ വിദ്യാര്‍ഥികളാരും പരാജയപ്പെടില്ലെന്ന് എനിക്ക് വെല്ലുവിളിക്കാനാകും. അവര്‍ക്കാര്‍ക്കും പേടിക്കേണ്ട ആവശ്യവുമില്ല”- രണ്ടുമിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോ ക്ലിപ്പില്‍ അധ്യാപകൻ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button