
ഭോപ്പാൽ : ഏഴു മണിക്കൂറോളം അഞ്ചു പേർ ചേർന്ന് യുവതിയെ അതിക്രൂരമായി പീഡിപ്പിച്ചു. ഭോപ്പാലിലെ ഒബൈദുള്ളഗഞ്ച് റെയിൽവെ സ്റ്റേഷനു സമീപം ബുധനി ജില്ലയിലെ സെഹോറിൽ ജോലിചെയ്യുന്ന മുപ്പത്തെട്ടുകാരിയാണ് അതിക്രൂര പീഡനത്തിന് ഇരയായത്. കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം നടന്നത്. ഉടൻ തന്നെ ഇവർ ഒബൈദുള്ളഗഞ്ച് പോലീസ് സ്റ്റേഷനിൽ പരാതിപെട്ടിട്ടും കേസെടുക്കാൻ തയാറാവാതെ പോലീസുകാർ റെയിൽവെ പോലീസിൽ പരാതിപ്പെടാൻ പറഞ്ഞ് യുവതിയെ തിരിച്ചയച്ചു. തുടർന്ന് യുവതിയുടെ പരാതിയിൽ തിങ്കളാഴ്ച റെയിൽവെ പോലീസ് പരാതി എടുക്കുകയായിരുന്നു.
സംഭവം നടന്നതിങ്ങനെ ; ഒബൈദുള്ളഗഞ്ച് റെയിൽവെ സ്റ്റേഷനിൽ ശനിയാഴ്ച വൈകുന്നേരം ബുധനിയിലേക്കു പോകാൻ നിൽക്കുകയായിരുന്ന യുവതി ഒരു പരിചയക്കാരനെ കാണാൻ ഇടയായി. മറ്റൊരാളുടെ ബൈക്കിൽ ഇയാൾ യുവതിക്ക് യാത്ര വാഗ്ദാനം ചെയ്തു.ഇയാളെ വിശ്വസിച്ച് ബൈക്കിൽ കയറിയ യുവതി ബുധനിക്കു സമീപം വിജനമായ സ്ഥലത്തായിരുന്നു എത്തപ്പെട്ടത്. ഇവിടെ വെച്ച് ഇയാൾ യുവതിയെ പീഡിപ്പിച്ചു.ശേഷം സുഹൃത്തുക്കളെ വിളിച്ചുവരുത്തുകയും യുവതിയെ ഇവർ ഇവിടെനിന്നും ജീപ്പിൽ ഒബൈദുള്ളഗഞ്ചിൽ തിരികെകൊണ്ടുവരികയും ചെയ്തു. ശേഷം റെയിൽവെ സ്റ്റേഷനു സമീപത്തെ അടിപ്പാതയിലെത്തിച്ച ശേഷം ഏഴുമണിക്കൂറോളം അതിക്രൂര പീഡനത്തിന് ഇരയാക്കുകയായിരുന്നു.
ജീപ്പിലും പീഡനം ഏൽക്കേണ്ടിവന്നെന്നും പുലർച്ചെ രണ്ടോടെയാണ് യുവതിയെ പ്രതികൾ വിട്ടയച്ചതെന്നും പോലീസിന് നൽകിയ പരാതിയിൽ യുവതി പറയുന്നു.
Post Your Comments