KeralaLatest NewsNews

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ സുരക്ഷ വെട്ടിച്ചുരുക്കി

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ സുരക്ഷ സംസ്ഥാന സർക്കാർ വെട്ടിച്ചുരുക്കി. ഡ്യൂട്ടി പരിഷ്കരണത്തിനു പിന്നാലെയാണ് ഇത്. ക്ഷേത്രത്തിന്റെ നാലു നടകളിലും ഭീകരാക്രമണം പോലെയുള്ള അടിയന്തര സാഹചര്യങ്ങളിൽ ഇടപെടാൻ നിയോഗിച്ചിരുന്ന കമാൻഡോകളുടെ എണ്ണം പകുതിയാക്കി. ഇത് അമൂല്യ നിധിശേഖരമുള്ള ക്ഷേത്രത്തിന്റെ സുരക്ഷ സംബന്ധിച്ചു ഭക്തർക്ക് ആശങ്ക ഉയർത്തുന്ന നടപടിയായി മാറി. കഴിഞ്ഞ സർക്കാരാണു സുപ്രീം കോടതി നിർദേശപ്രകാരം ക്ഷേത്ര സുരക്ഷയ്ക്കു കമാൻഡോകളെ നിയോഗിച്ചത്.

ഇതര സംസ്ഥാനങ്ങളിൽനിന്നുൾപ്പെടെ നിത്യവും ആയിരക്കണക്കിനു ഭക്തർ ഇവിടെ എത്തുന്നുണ്ട്. ഇന്ത്യൻ റിസർവ് ബെറ്റാലിയനിലെ കമാൻഡോകൾ ഇവരെ നിരീക്ഷിച്ചു ദർശന സൗകര്യമൊരുക്കുന്ന ജോലിയാണ് നിർവഹിച്ചിരുന്നത്. ഇവരെ നാലു നടകളിലുമായാണ് വിന്യസിച്ചിരുന്നത്. സംസ്ഥാന പൊലീസിന്റെ കമാൻഡോ വിഭാഗവും ക്ഷേത്രവളപ്പിനു പുറത്തെ സുരക്ഷയുടെ ചുമതല നിർവഹിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button