സൗദി അറേബ്യയിൽ ആണ് സംഭവം. സൗദി അറേബ്യയിലേക്ക് കടത്തപ്പെട്ട 24 കാരിയായ യുവതിയ്ക്കാണ് ഈ ദുരനുഭവം.സബാ ഫാത്തിമ എന്ന ഹൈദരാബാദ് സ്വദേശിനിയ്ക്കാണ് മുഖത്തും മറ്റു ശരീരഭാഗങ്ങളിലും പൊള്ളലേറ്റത്. ബ്യൂട്ടി ക്ലിനിക്കൽ ജോലി നൽകാമെന്ന് വിശ്വസിപ്പിച്ചു ഒരു വര്‍ഷം മുൻപാണ് സബായെ വിദേശത്തേയ്ക്ക് കൊണ്ടുപോയതെങ്കിലും ഒരു അറബിയുടെ വീട്ടിൽ നിര്‍ബന്ധപൂര്‍വ്വം വീട്ടു ജോലിക്കാരി ആക്കുകയായിരുന്നു.
മകളെ എങ്ങനെയെങ്കിലും നാട്ടിലേയ്ക്ക് കൊണ്ടുവരാൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ടു വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെ സമീപിച്ചിരിക്കുകയാണ് സബായുടെ അമ്മ.
Post Your Comments