Latest NewsIndiaNews

ടാറ്റയുമായി കൈകോര്‍ക്കാന്‍ ക്വീസ്

ഇന്ത്യയിലെ പ്രമുഖ ഇന്റഗ്രേറ്റഡ് ബിസിനസ് സേവന ദാതാക്കളായ ‘ക്വീസ് കോര്‍പ്പ് ലിമിറ്റഡ്’ ടാറ്റ ബിസിനസ് സപ്പോര്‍ട്ട് സര്‍വീസിന്റെ 51 ശതമാനം ഓഹരികള്‍ ഏറ്റെടുക്കാനൊരുങ്ങുന്നു. ടാറ്റാ സണ്‍സ് ആന്റ് ടാറ്റ ക്യാപ്പിറ്റലുമായി ഇതു സംബന്ധിച്ചു കരാറില്‍ ഒപ്പുവച്ചുവെന്നു ‘ക്യൂസ് കോര്‍പ്പ് ലിമിറ്റഡ്’ ഭാരവാഹികള്‍ പറഞ്ഞു.

പുതിയ ബ്രാന്‍ഡില്‍ നിയന്ത്രണ നടപടികള്‍ പൂര്‍ത്തിയാക്കിയതിനു ശേഷം സേവനങ്ങള്‍ നല്‍കാനാണു കമ്പനി ലക്ഷ്യമിടുന്നത്. അതേസമയം ടാറ്റ സണ്‍സ് 49 ശതമാനം ഓഹരികള്‍ കൈവശം വയ്ക്കുമെന്നും അറിയിച്ചു. ടാറ്റ ബിസിനസ് സപ്പോര്‍ട്ട് സര്‍വീസസ്(ടിബിഎസ്‌എസ്) ഇന്ത്യയ്ക്കകത്തും പുറത്തുമായി ബിഎഫ്‌എസ്‌ഐ, ഓട്ടോ ആന്റ് മാനുഫാക്ചറിങ്, ടെലികോം, മീഡിയ, റീട്ടെയില്‍ തുടങ്ങിയ രംഗങ്ങളില്‍ വിവധ സേവനങ്ങള്‍ നല്‍കുന്ന ഇന്ത്യയിലെ പ്രമുഖ കസ്റ്റമര്‍ എക്സ്പീരിയന്‍സ് മാനേജ്മെന്റ് കമ്പനിയാണ്.

ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ടാറ്റ ബിസിനസ് സപ്പോര്‍ട്ട് സര്‍വീസസ് 27000ല്‍ അധികം ജീവനക്കാരെ ഉപയോഗിച്ചാണ് 500 മില്യണ്‍ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ ഓരോ വര്‍ഷവും നിറവേറ്റുന്നത്. ടാറ്റ ഗ്രൂപ്പുമായി പ്രവര്‍ത്തിക്കുന്നതില്‍ വളരെ സന്തുഷ്ടരാണെന്നു ക്വീസ് കോപ്പറേഷന്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ അജിത് ഐസക് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button