തിരുവനന്തപുരം•നഗരസഭയിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് സാരമായി പരുക്കേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ മേയര്‍ അഡ്വ. വി.കെ. പ്രശാന്തിനെ ഡിസ്ചാര്‍ജ് ചെയ്തു. എത്രയും വേഗം മേയര്‍ ആശുപത്രി വിടുന്നതാണ്. മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ ഓര്‍ത്തോപീഡിക്സ്, സര്‍ജറി, മെഡിസിന് വിഭാഗം മേധാവികള്‍, ആര്.എം.ഒ., യൂണിറ്റ് മേധാവി എന്നിവര്‍ ഉള്‍പ്പെട്ട പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് യോഗം കൂടി ആരോഗ്യനില പരിശോധിച്ച ശേഷമാണ് മേയറെ ഡിസ്ചാര്‍ജ് ചെയ്തത്.
രണ്ടാഴ്ചത്തെ വിശ്രമമാണ് മേയര്‍ക്ക് ഡോക്ടര്‍മാര്‍ വിധിച്ചിട്ടുള്ളത്. കഴുത്തിലെ കോളറും കാലിലെ ബാന്റേജും രണ്ടാഴ്ച തുടരണം. വേദന സംഹാരികളും ആന്റിബയോട്ടിക് മരുന്നുകളും ഉപയോഗിക്കണം.
Post Your Comments