Jobs & VacanciesLatest NewsNewsGulf

യു.എ.ഇയില്‍ തൊഴിലവസരങ്ങള്‍: മൂന്ന് ദിവസത്തിനകം രജിസ്റ്റര്‍ ചെയ്യുക

തിരുവനന്തപുരം•ഗള്‍ഫ് ആസ്ഥാനമായ പ്രമുഖ ആരോഗ്യസേവനശ്യംഖലയുടെ യു.എ.ഇ.യിലുള്ള വിവിധശാഖകളില്‍ നിയമനത്തിനായി ഏതെങ്കിലും പ്രമുഖ ആശുപത്രികള്‍, ക്ലിനിക്കുകള്‍ എന്നിവിടങ്ങളില്‍ കസ്റ്റമര്‍ സര്‍വ്വീസ് വിഭാഗത്തില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയമുള്ള ബിരുദധാരികളെ തെരഞ്ഞെടുക്കുന്നതിന് ഒ.ഡി.എ.പി.സി ഇന്റര്‍വ്യൂ നടത്തും. പ്രായം 30 വയസില്‍ കവിയരുത്.

ആകര്‍ഷണീയമായ ശമ്പളം, ഉള്‍പ്പെടെ യു.എ.ഇ തൊഴില്‍ നിയമം അനുശാസിക്കുന്ന ആനുകൂല്യങ്ങള്‍ ലഭിക്കും.

യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ മാത്രം നവംബര്‍ 23, 24, 25 തീയതികളില്‍ 0470-2329441/42/43/45 എന്നീ നമ്പറുകളില്‍ വിളിച്ച് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്നതിന് രജിസ്റ്റര്‍ ചെയ്യണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button