കാസര്‍കോട്: മംഗളുരുവിലെ ട്രാവല്‍ ഏജന്‍സി വഴി സൗദി അറേബ്യയില്‍ വീട്ടുജോലിക്കുപോയ സ്ത്രീ വീട്ടുതടങ്കലിലെന്നു റിപ്പോര്‍ട്ട്. കുറ്റിക്കോല്‍ ചുളുവിഞ്ചിയിലെ നാരായണന്റെ ഭാര്യ എച്ച്.അമ്മാളുവാണ് വീട്ടിലുള്‍പ്പെടെ ബന്ധപ്പെടാന്‍ കഴിയാതെ തടങ്കലില്‍ കഴിയുന്നത്. ഇവരുടെ ദുരവസ്ഥ അറിഞ്ഞ ഒരാള്‍ രഹസ്യമായി ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. അമ്മാളുവിനെ എങ്ങനെ മോചിപ്പിക്കും എന്നറിയാതെ വിഷമിക്കുകയാണ് വീട്ടുകാര്‍. കഴിഞ്ഞ സെപ്റ്റംബര്‍ 28 ന് സൗദിയിലെത്തിയ ഇവര്‍ ഒരു വീട്ടില്‍ ജോലിക്കു നില്‍ക്കുകയായിരുന്നു.
1500 സൗദി റിയാല്‍ ശമ്പളം നല്‍കുമെന്ന് ഉറപ്പുപറഞ്ഞിരുന്ന് എന്നാല്‍ 1000 റിയാല്‍ ആണ് ഇവര്‍ക്ക് ശമ്പളമായി നല്‍കിയത്. ഇതിനെ തുടര്‍ന്ന് ഇവര്‍ ബല്‍ഹാലം വെക്കുകയുണ്ടായി. ഉറപ്പു നല്‍കിയ തുക തന്നില്ലെങ്കില്‍ ഇന്ത്യയിലേക്കു മടങ്ങണമെന്ന് അറിയിച്ചതോടെ മറ്റൊരു ഏജന്റ് വന്നു കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. എന്നാല്‍ മറ്റൊരു വീട്ടിലെത്തിച്ച ഇവരെ അവിടെ കഠിനമായ മര്‍ദ്ദനത്തിന് ഇരയാക്കിയതായി സൂചനയുണ്ട്.
രാത്രിയില്‍ത്തന്നെ അമ്മാളുവിനെ വീട്ടില്‍ നിന്നു പുറത്താക്കിയതായും ബന്ധുക്കള്‍ പറയുന്നു. പിന്നീടാണ് ഇവരെ മറ്റൊരു വീട്ടിലെ മുറിയില്‍ പൂട്ടിയിട്ടത്. ഇത് ഇവര്‍ ആദ്യം ജോലിക്കു നിന്ന വീടു തന്നെയാണെന്നും പറയപ്പെടുന്നു. വീട്ടില്‍ ഉണ്ടായിരുന്ന ധാന്യം പാചകം ചെയ്തുകഴിച്ചു ജീവന്‍ നിലനിര്‍ത്തുകയാണ് അമ്മാളു.
Post Your Comments