Latest NewsJobs & VacanciesLife StyleHealth & Fitness

ഇന്ത്യയിൽ സമ്മർദ്ദമേറിയ അഞ്ചു ജോലികളെ കുറിച്ച് അറിയാം

താല്പര്യം, പ്രൊഫഷണൽ വളർച്ച, ശമ്പളം, മറ്റ് ആനുകൂല്യങ്ങൾ തുടങ്ങിയ നിരവധി ഘടകങ്ങൾ മുന്നിൽ കൊണ്ടായിരിക്കും ഏവരും ജോലികൾ തിരഞ്ഞെടുക്കുക. എന്നാൽ ചിലരാകട്ടെ ജോലിക്ക് പിന്നിലെ മാനസിക സമ്മർദ്ദത്തെ കുറിച്ച് ഓർത്ത് വേവലാതി പെടുന്നു. ജോലിക്കിടയിൽ സമ്മർദ്ദങ്ങൾ ഒഴിവാക്കുക സാധ്യമല്ല. എന്നാൽ സമ്മർദ്ദം കുറഞ്ഞ ജോലി തിരഞ്ഞെടുക്കുവാനുള്ള അവസരവും നില നിൽക്കുന്നു.

ഇന്ത്യയിൽ ഏറ്റവും സമ്മർദ്ദമേറിയ അഞ്ചു ജോലികളുടെ വിവരങ്ങൾ ചുവടെ ചേർക്കുന്നു

1 ഹെൽത്ത് പ്രൊഫഷണലുകൾ

ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന ഡോക്ടർമാർ , തെറാപ്പിസ്റ്റുകൾ, നഴ്സുമാർ,ദിവസ-സമയ വ്യത്യാസമില്ലാതെയാണ് ജോലി ചെയുന്നത്. അടിയന്തര ഘട്ടങ്ങളിലെ രോഗി പരിചരണം മുതലായ കാര്യങ്ങൾ സമ്മർദ്ദമേറിയ അവസ്ഥയായിരിക്കും ഇവരിൽ ജനിപ്പിക്കുക. അതേസമയം ആശുപത്രികളിൽ ഇടയ്ക്കിടെ മരണങ്ങൾ കാണേണ്ടി വരുന്നവർക്ക് വിഷാദമുണ്ടാകാനും സാധ്യതയുണ്ട്.

2 ഹോസ്പിറ്റാലിറ്റി വിഭാഗത്തിൽ ജോലി ചെയ്യുന്നവർ

ഏറെ സമ്മർദ്ദത്തോടെയാണ് വെയിറ്റർ ഡെലിവറി ബോയ്സ് , പാചകക്കാർക്ക്, മാനേജർമാർ, തുടങ്ങിയവർ ഹോസ്പിറ്റാലിറ്റി മേഖലയിൽ ജോലി ചെയുന്നത്. ദിവസവും വരുന്ന ഉപഭോക്താക്കളെ ചെറു പുഞ്ചിരിയോടെയും മര്യാദയോടെയുമാണ് ദിവസവും സ്വീകരിക്കേണ്ടത്. എന്നാൽ പല സ്വഭാവക്കാരുമായാണ് ദിവസം ഇടപഴകേണ്ടി വരുന്നതും ചിലർ വളരെ മോശമായി പെരുമാറുന്ന സ്ഥിതിയുമൊക്കെ ഏറെ സമ്മർദ്ദം ഉണ്ടാക്കുന്നതിന് കാരണമാകുന്നു.

3 സാമൂഹ്യപ്രവർത്തകർ

ഏറെ സമർദ്ദപൂരിതമായ ജീവിതം നയിക്കുന്നവരാണ് സാമൂഹ്യപ്രവർത്തകർ. ദുർഘടമായ വിഷയങ്ങളാണ് ദിവസവും ഈ മേഖലയിൽ ജോലി ചെയ്യുന്നവർ നേരിടുന്നത്. അതെല്ലാം തന്നെ ഏറെ പ്രശംസനാർഹീയമായ കാര്യങ്ങൾ കൂടിയാണ്.

4 മെയിൻറനൻസ് തൊഴിലാളികൾ

പല മേഖലകളിലും കുറഞ്ഞ ശമ്പളത്തിന് ജോലി ചെയുന്ന പ്ലംമ്പേഴ്സ് , ഇലക്ട്രീഷ്യന്മാർ, സ്വീപ്പർമാർ നിർമ്മാണ തൊഴിലാളികളോട് നമ്മൾ ഏപ്പോഴും കടപ്പെട്ടിരിക്കണം വളരെ അനിവാര്യമായ ജോലികളാണ് അവർ കൈകാര്യം ചെയുന്നത്. ഇന്ത്യയിലെ പല നിർമാണ മേഖലയിലും മെയിൻറനൻസ് തൊഴിലാളികളുടെ പങ്ക് വളരെ വലുതാണ്. ഏതൊരു ഫ്ലാറ്റ് നിർമാണത്തിലും തന്റെ ജീവൻ പണയം വെച്ചാണ് പല തൊഴിലാളികളും ജോലി ചെയുന്നത്.

5 സൈനിക ഉദ്യോഗസ്ഥർ

നാം ഉറങ്ങുമ്പോൾ ഉറങ്ങാതെ രാജ്യത്തിന് കാവലിരിക്കുന്ന പട്ടാളക്കാർ. രാജ്യസുരക്ഷയ്ക്ക് വേണ്ടി സ്വന്തം ജീവൻ പോലും ത്യജിക്കാൻ തയാറായി ധൈര്യത്തോടെ ജോലി ചെയ്യുന്നവർ. അതിനാൽ തന്നെ അവർ മാനസിക സമ്മർദ്ദം നിറഞ്ഞ അന്തരീക്ഷത്തിലായിരിക്കും ജോലി ചെയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button