ഛണ്ഡിഗഡ്: ഗുർമീത് രാം റഹീമിന്റെ വസതിയിലെ പോലീസ് റെയ്ഡ് റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. ‘തേരാവാസ്’ എന്ന് പേരിട്ടിരിക്കുന്ന സിര്‍സയിലെ മൂന്ന് നില ആഡംബര കെട്ടിടത്തിലെ വാതിലുകളും ജനാലകളും ശൗചാലയം പോലും ബുള്ളറ്റ്പ്രൂഫായിരുന്നു.ഡ്രസ്സിംഗ് റൂമില്‍ 14 അടി ഉയരത്തില്‍ 29 പടുകൂറ്റന്‍ തടിറാക്കുകളിലായിരുന്നു വസ്ത്രങ്ങള്‍ സൂക്ഷിച്ചിരുന്നത്.
പഞ്ചാബ്, ഹരിയാന ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പട്ടികയിലാണ് ഇക്കാര്യം പറയുന്നത്. ഇറക്കുമതി ചെയ്ത വെള്ളം, മസാജ് ഓയിലുകള്‍, സുഗന്ധ്യദ്രവ്യങ്ങള്‍, കോസ്മെറ്റിക് ഉല്‍പ്പന്നങ്ങള്‍, നൂറുകണക്കിന് ഷൂസുകള്‍, തൊപ്പികള്‍, വന്‍തോതില്‍ ഡിസൈനര്‍ വസ്ത്രങ്ങള്‍ എന്നിവ ഇവിടെ ഉണ്ടായിരുന്നു. മുഴുവന്‍ എയര്‍കണ്ടീഷന്‍ ചെയ്തിരുന്ന വീട്ടില്‍ പടുകൂറ്റന്‍ സ്ക്രീനിലുള്ള ടെലിവിഷനും വിലകൂടിയ അലങ്കാരപ്പാത്രങ്ങളും ഉണ്ടായിരുന്നു.
ബുള്ളറ്റ് പ്രൂഫ് കാറ്, രണ്ടു ബ്രീഫ് കെയ്സുകളിലായി 56 ഹാര്‍ഡ് ഡിസ്ക്കുകള്‍, ആറ് പ്രൊജക്ടറുകള്‍, പെന്‍ഡ്രൈവ്, വോക്കിടോക്കി എന്നിവയും കിട്ടി. മുറിയില്‍ നിന്നും ഏതെങ്കിലും തരത്തിലുള്ള സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയിട്ടില്ല. ഒന്നാം നിലയില്‍ ഒരു പുന്തോട്ടവും ഒരു തുരങ്കവും ഉണ്ടായിരുന്നതായി തെരച്ചിലില്‍ പങ്കെടുത്ത ഒരു അംഗം വ്യക്തമാക്കി. ആദ്യ നിലയില്‍ രാം റഹീമിന്റെ മുറിയില്‍ നിന്നും വേലക്കാരുടെ മുറിയിലേക്ക് എളുപ്പം പോകാവുന്ന ഒരു ഇടനാഴിയും ഉണ്ടായിരുന്നു.
Post Your Comments