ഷാര്‍ജ: ഷാര്‍ജയില്‍ ജോലി സ്ഥലത്ത് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി.നേപ്പാള്‍ സ്വദേശിയായ 23 കാരനാണ് മരിച്ചത്. വ്യവസായ മേഖലാ പ്രദേശമായ നമ്പര്‍ ആറില്‍ തിങ്കളാഴ്ചയാണ് സംഭവം.
തൂങ്ങിയ നിലയില്‍ കണ്ട യുവാവിനെ ഉടന്‍ തന്നെ കെട്ടഴിച്ച് ആശുപത്രിയില്‍ കൊണ്ട് പോയെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ലെന്ന് സഹജോലിക്കാര്‍ പോലീസിനോട് പറഞ്ഞു.
വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ്, ഫോറന്‍സിക് സംഘങ്ങള്‍ എന്നിവര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു. പോലീസ് യുവാവിന്റെ മൃതദേഹം നീക്കം ചെയ്യുകയും പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
അതേസമയം സംഭവത്തെ കുറിച്ച് അന്വേഷിക്കുകയാണെന്നും പ്രാഥമിക നിഗമനത്തില്‍ ആത്മഹത്യ തന്നെയാണെന്നാണ് കരുതുന്നതെന്നും പോലീസ് വ്യക്തമാക്കി.
Post Your Comments