ശ്രീനഗര്‍: കല്ലേറ് കേസുകള്‍ പിന്‍വലിക്കാൻ ഒരുങ്ങി കേന്ദ്രം. കശ്മീര്‍ പ്രശ്നം പരിഹരിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച ദിനേശ്വര്‍ ശര്‍മ്മയുടെ നിര്‍ദ്ദേശ പ്രകാരം ആദ്യമായി കല്ലേറ് കേസില്‍ ഉള്‍പ്പെട്ടെ യുവാക്കള്‍ക്കെതിരായ 4500 കേസുകളാണ് കേന്ദ്രം പിൻവലിക്കുന്നത്. ഇതുമായി ബന്ധപ്പെട്ടു കേന്ദ്ര ആഭ്യന്തരമന്ത്രാലയം കല്ലേറുകാരുടെ കേസുകൾ പിൻവലിക്കുന്ന കാര്യം പരിഗണിക്കണമെന്ന് കാഷ്മീർ സർക്കാരിനോട് ആവശ്യപ്പെട്ടു. ബുർഹാൻ വാണിയുടെ വധവുമായി ബന്ധപ്പെട്ടുണ്ടായ പ്രതിഷേധങ്ങളിലെ കല്ലേറു കേസുകളാണ് പിൻവലിക്കുന്നത്.
കാഷ്മീർ മധ്യസ്ഥ ചർച്ചകളുടെ ഭാഗമായാണ് കേന്ദ്രസർക്കാരിന്റെ ഈ പ്രതീക്ഷിത നീക്കം. കേന്ദ്രസർക്കാർ നിയോഗിച്ച മധ്യസ്ഥൻ നടത്തുന്ന ശ്രമങ്ങൾ പരാജയപ്പെടുകയാണെന്ന വിമർശനങ്ങൾക്കിടെയാണ് പുതിയ തീരുമാനവുമായി കേന്ദ്ര സർക്കാർ രംഗത്തെത്തിയത്.
Post Your Comments