CinemaLatest NewsMovie SongsEntertainment

തന്നെ സിനിമയില്‍ നിന്നും പുറത്താക്കാന്‍ ശ്രമിച്ചവരെക്കുറിച്ചു സുരേഷ് ഗോപി

 

മലയാള സിനിമയിലെ സൂപ്പര്‍സ്റ്റാര്‍ സുരേഷ് ഗോപി ഇപ്പോള്‍ സിനിമകളില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്. ബിജെപി എം പിയായി പ്രവര്‍ത്തിക്കുന്ന താരം തനിക്ക് സിനിമാ മേഖലയില്‍ നിന്നും നേരിടേണ്ടിവന്ന ചില പ്രശ്നങ്ങളെക്കുറിച്ച് പറയുന്നു.

സിനിമയില്‍ നല്ല വേഷങ്ങള്‍ ചെയ്തു കൊണ്ടിരുന്ന സമയത്താണ് കോടീശ്വരന്‍ എന്ന പരിപാടിയുടെ അവതാരകനായി സുരേഷ് ഗോപിയെത്തിയത്. മികച്ച അവതരണ ശൈലിയിലൂടെ പെട്ടന്ന് തന്നെ ജനകീയമായി കോടീശ്വരന്‍ മാറി. എന്നാല്‍ സിനിമാ മേഖലയില്‍ ഉള്ളവര്‍ക്ക് ഈ പരിപാടിയില്‍ താന്‍ പങ്കെടുത്തതില്‍ വിരോധമുണ്ടായെന്നു സുരേഷ് ഗോപി പറയുന്നു. കോടീശ്വരന്‍ പരിപാടി ഒഴിവാക്കണമെന്ന് സമ്മര്‍ദ്ദമുണ്ടായി. അതിനു തയ്യാറാകാതെ വന്നതോടെ ചിലര്‍ സിനിമയില്‍ തനിക്ക് നിയന്ത്രണമേര്‍പ്പെടുത്തിയെന്നും താരം പറഞ്ഞു. അങ്ങനെ സിനിമ വേണ്ടെന്നു വച്ചാണ് ആ പരിപാടി പൂര്‍ത്തിയാക്കിയതെന്നും തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയില്‍ ഫുള്ളി ആട്ടോമെറ്റിക്ക് ബയോകെമിസ്ട്രി അനലൈസറിന്റെ സമര്‍പ്പണവും ഉദ്ഘാടനവും നിര്‍വഹിച്ച്‌ സംസാരിക്കവേ സുരേഷ് ഗോപി പറഞ്ഞു.

സുരേഷ് ഗോപി എം.പി.യുടെ 201617ലെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് 40 ലക്ഷം രൂപ അനുവദിച്ച്‌ വാങ്ങിയതാണ് രക്തപരിശോധന ഉപകരണമായ ഫുള്ളി ആട്ടോമെറ്റിക്ക് ബയോകെമിസ്ട്രി അനലൈസര്‍. ജനങ്ങളുടെ നികുതിപ്പണമുപയോഗിച്ച്‌ വാങ്ങിയ ഈ രക്തപരിശോധന ഉപകരണം ലക്ഷക്കണക്കിന് പാവപ്പെട്ട രോഗികള്‍ക്ക് സഹായകരമാകുന്നതില്‍ സന്തോഷമുണ്ടെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button