KeralaLatest NewsNews

ദിലീപിനെതിരായ കുറ്റപത്രം സമര്‍പ്പിക്കുന്നത് മാറ്റി വെച്ചതായി സൂചന

 

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരായ കുറ്റപത്രം സമര്‍പ്പിക്കുന്നത് മാറ്റി വെച്ചതായി സൂചന. കൂടുതല്‍ നിയമ പരിശോധനകള്‍ക്കായി കുറ്റപത്രം എജിക്ക് കൈമാറിയതിനാല്‍ തൊട്ടടുത്ത ദിവസങ്ങളിലായിരിക്കും കുറ്റപത്രം സമര്‍പ്പിക്കുക.

കുറ്റപത്രം സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റ നിയമ വിദഗ്ദ്ധരുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. അന്തിമ വിശകലനങ്ങള്‍ക്കു വേണ്ടിയായിരുന്നു കൂടിക്കാഴ്ച.

അതേസമയം നടിയെ ആക്രമിച്ച കേസില്‍ സാക്ഷി പറയുന്നതില്‍ നിന്ന് മഞ്ജു വാരിയര്‍ പിന്‍വാങ്ങിയതായി റിപ്പോര്‍ട്ട്. സാക്ഷി പറയുന്നതിന് ചില അസൗകര്യങ്ങള്‍ അറിയിച്ചതിനാല്‍ പോലീസ് ഇവരെ സാക്ഷിയാക്കില്ലെന്നാണ് വിവരം. ഇതോടെ കേസിന്റെ ഗതി എന്താകുമെന്ന ആശയക്കുഴപ്പത്തിലാണ് പോലീസ്.

സംഭവ ദിവസം താന്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നുവെന്നാണ് നടന്‍ പോലീസിനെ അറിയിച്ചത്. ഇതിനായി മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ഹാജരാക്കിയിട്ടുണ്ട്. പക്ഷെ ഇത് വ്യാജമാണെന്നാണ് പോലീസ് പറയുന്നത്. ഇനി ആശുപത്രയില്‍ ചികിത്സ തേടിയിട്ടുണ്ടെങ്കിലും അവിടെ അഡ്മിറ്റ് ആയിട്ടില്ലെന്ന് പോലീസ് പറയുന്നു. വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയതിനും നടനെതിരെ കേസെടുക്കാന്‍ ആലോചനയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button