![](/wp-content/uploads/2017/11/dksivakumarr_2110.jpg)
ന്യൂഡൽഹി: വിദ്യാർഥിയുടെ ഫോൺ തട്ടിത്തെറിപ്പിച്ച മന്ത്രിയുടെ നടപടി വിവാദമാകുന്നു. സെൽഫി എടുക്കാനായി വന്ന വിദ്യാർഥിയുടെ ഫോൺ ആണ് മന്ത്രി തട്ടിത്തെറിപ്പിച്ചത്. കര്‍ണാടക വൈദ്യുതിമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡി.കെ. ശിവകുമാറാണ് വിവാദത്തിൽ അകപ്പെട്ടത്. ബൽഗാമിലെ കോളജിലാണ് സംഭവം നടന്നത്.
മന്ത്രി കുട്ടികളുടെ അവകാശവുമായി ബന്ധപ്പെട്ട് നടന്ന ചടങ്ങിൽ പങ്കെടുക്കാൻ വേണ്ടിയാണ് എത്തിയത്. മാധ്യമങ്ങളുമായി സംസാരിക്കുന്ന അവസരത്തിൽ പിന്നിലൂടെ സെൽഫി എടുക്കാനായി വിദ്യാർഥി ശ്രമിച്ചു. ഇതിൽ പ്രകോപിതനായ മന്ത്രി വിദ്യാർഥിയുടെ കൈയിൽ ആഞ്ഞടിച്ചു. ഇതിനെ തുടർന്ന് വിദ്യാർഥിയുടെ കെെയിലെ ഫോൺ തെറിച്ചു പോവുകയായിരുന്നു. പിന്നീട് സംഭവത്തെ ന്യായീകരിച്ച് മന്ത്രി രംഗത്തു വന്നു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമായി.
Post Your Comments