Latest NewsIndiaNews

വി​ദ്യാ​ർ​ഥി​യു​ടെ ഫോ​ൺ ത​ട്ടിത്തെറി​​പ്പി​ച്ച മ​ന്ത്രിയുടെ നടപടി വിവാദമാകുന്നു

ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി​യു​ടെ ഫോ​ൺ ത​ട്ടിത്തെറി​​പ്പി​ച്ച മ​ന്ത്രിയുടെ നടപടി വിവാദമാകുന്നു. സെ​ൽ​ഫി എ​ടു​ക്കാനായി വന്ന വി​ദ്യാ​ർ​ഥി​യു​ടെ ഫോൺ ആണ് മന്ത്രി ത​ട്ടി​ത്തെ​റി​പ്പി​ച്ചത്. ക​ര്‍​ണാ​ട​ക വൈ​ദ്യു​തി​മ​ന്ത്രിയും കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യ ഡി.​കെ. ശി​വ​കു​മാ​റാ​ണ് വിവാദത്തിൽ അകപ്പെട്ടത്. ബ​ൽ​ഗാ​മി​ലെ കോ​ള​ജി​ലാണ് സംഭവം നടന്നത്.

മന്ത്രി കു​ട്ടി​ക​ളു​ടെ അ​വ​കാ​ശ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ന്ന ചടങ്ങിൽ പങ്കെടുക്കാൻ വേണ്ടിയാണ് എത്തിയത്. മാധ്യമങ്ങളുമായി സംസാരിക്കുന്ന അവസരത്തിൽ പി​ന്നി​ലൂ​ടെ സെ​ൽ​ഫി എ​ടു​ക്കാനായി വി​ദ്യാ​ർ​ഥി ശ്രമിച്ചു. ഇതിൽ പ്രകോപിതനായ മന്ത്രി വി​ദ്യാ​ർ​ഥി​യു​ടെ കൈ​യി​ൽ ആ​ഞ്ഞ​ടിച്ചു. ഇതിനെ തുടർന്ന് വി​ദ്യാ​ർ​ഥി​യു​ടെ കെെയിലെ ഫോ​ൺ തെറിച്ചു പോവുകയായിരുന്നു. പിന്നീട് സംഭവത്തെ ന്യായീകരിച്ച് മന്ത്രി രംഗത്തു വന്നു. ഇതിന്റെ വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ തരംഗമായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button