Latest NewsNewsIndia

കാശ്മീരിൽ ഭീകരവാദം പടിയിറങ്ങുന്നു : തോക്കു താഴെയിടാൻ മക്കളോട് അഭ്യർത്ഥിച്ച് മാതാപിതാക്കൾ

ശ്രീനഗർ: മാതാവിന്റെ കണ്ണീരിനു മുന്നിൽ തോക്കു താഴെ വെച്ച ഫുട്‌ബോൾ താരം മജീദിന് പിന്നാലെ മറ്റൊരു യുവാവ് കൂടി ഭീകരവാദം ഉപേക്ഷിച്ചു. മജീദ് ഖാന്റെ കീഴടങ്ങൽ മറ്റു നിരവധി യുവാക്കളെ ഭീകര വാദത്തിന്റെ പാതയിൽ നിന്ന് പിന്തിരിപ്പിക്കുന്നതിനു പ്രേരണയായതായി കശ്മീരിലെ ഭീകര വിരുദ്ധ സേന തലവൻ പറയുന്നു.

വിദേശ ഭീകരർക്ക് പിന്നാലെയാണ് തങ്ങൾ എന്നും കശ്മീരിലെ യുവാക്കൾക്ക് മടങ്ങിവരാൻ അവസരമൊരുക്കുമെന്നും ലഫ്.ജനറൽ സന്ധുവും ജമ്മു കശ്മീർ പോലീസ് മേധാവി എസ് വൈദും വ്യക്തമാക്കി. മാതാവിന്റെ കരച്ചിൽ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിച്ചതിനു പിന്നാലെ മജീദ് ഖാൻ നാല് ദിവസം മുമ്പേയാണ് കീഴടങ്ങിയത്.

മജീദ് ഖാന്റെ ഫുട്‌ബോൾ സ്വപ്‌നങ്ങൾ സഫലീകരിക്കാൻ പരിശീലനം നൽകാൻ തയ്യാറാണെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ ബൈചൂങ് ബൂട്ടിയ ജമ്മു കശ്മീർ ഫുട്‌ബോൾ അസോസിയേഷൻ പ്രസിഡന്റിന് കത്തെഴുതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button