ആ പ്രശ്നം , അത് രൂക്ഷമാകുന്നു…
എനിക്ക് മാത്രമാണോ ?
അതോ എല്ലാവര്ക്കും ഉണ്ടോ..?
ഈ ചോദ്യം ഒരുപാട് കിട്ടാറുണ്ട്..
അതിന്റെ ഉത്തരം , സ്ത്രീ മാത്രമല്ല ..പുരുഷനും അറിയേണ്ടതാണെന്നു തോന്നി…
ആർത്തവ കാലത്തിനു മുൻപായി ഭൂരിപക്ഷം സ്ത്രീകളും കടന്നു പോകുന്ന പ്രതിസന്ധി ആണിത്..
premenstrual tension !
ശൂന്യതാ ബോധത്തിന്റെ അലയടികൾ
അല്ലേൽ നിസ്സഹായതയുടെ നിഴൽ വീണ മനസ്സ്…
വിളക്കും വെളിച്ചവും അകന്നു ഇരുട്ട് കൂടാരമടിച്ചിരിക്കുന്ന അവസ്ഥ..
വല്ലാത്ത പരാവശ്യം…
ഹോർമോൺ വ്യതിയാനങ്ങളുടെ ഫലമായി സംഭവിക്കുന്നതാണിത് എന്ന് ആദ്യം ഉൾക്കൊള്ളുക..
ശെരിക്കും പറഞ്ഞാൽ ,
ആർത്തവം തുടങ്ങുന്നതിനു ഏതാണ്ട് 14 ദിവസം മുൻപ് ചെറിയ തോതിൽ ലക്ഷണങ്ങൾ കാണുകയും , 5 – 7 ദിവസങ്ങളിൽ കൂടുതലായി അനുഭവപ്പെടുകയും ചെയ്യും..
ഹോർമോൺ നിലയിൽ വരുന്ന വ്യതിയാനങ്ങൾ കൊണ്ട് ഉണ്ടാകുന്ന ആന്തരിക മാറ്റങ്ങൾ കാരണമാണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുക..
ആർത്തവത്തിന് ഏതാനും ദിവസം മുൻപ് തന്നെ estrogen , progestrone തുടങ്ങിയ ഹോര്‍മോണുകളിൽ ഏറ്റകുറച്ചിൽ ഉണ്ടാകുന്നു..
മസ്തിഷ്കത്തിലെ സെറട്ടോണിന്റെ അളവ് കുറയുന്നു..
അതിന്റെ ഫലമായി ഏതാണ്ട് നൂറ്റി അൻപതോളം ലക്ഷണങ്ങൾ അനുഭവപ്പെടാം അത്രേ..
വയറു വേദന , ക്ഷീണം , അമിത ദേഷ്യം , തലവേദന , നടുവേദന , ശബ്ദത്തോട് അസഹീനത തോന്നുക ,ഉത്കണ്ഠ , വിഷാദ ചിന്തകൾ , ലൈംഗികതയിൽ വ്യത്യാസം കാണിക്കുക ,അമിത വിശപ്പ് , തുടങ്ങിയവ എടുത്ത് പറയാം.,..
വ്യക്തിപരമായ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുമല്ലോ..
എല്ലാ മാസവും ഓരോ തരത്തിൽ ആകാം..
അത് കൊണ്ട് തന്നെ പങ്കാളികൾ , ഇത് ഉൾക്കൊള്ളാതെ വിഷമിക്കാറുണ്ട്.
‘പലപ്പോഴും ആശയക്കുഴപ്പത്തിൽ ആകാറുണ്ട്..
തോന്നൽ ആണ് എന്നൊരു ആശ്വസിപ്പിക്കൽ,
നിങ്ങൾക്കത് മനസ്സിലാകില്ലമനുഷ്യാ.. എന്നൊരു പൊട്ടി തെറി ,കരച്ചിലിൽ അവസാനിക്കും ,.,,,!
മരുന്നുകൾ ഉപയോഗിക്കാതെ ,
മനസ്സ് കൊണ്ട് ഇത്തരം പ്രശ്നങ്ങൾ അതിജീവിക്കാൻ സാധിച്ചാൽ നന്ന്..!
പറ്റും, സ്വയം വിചാരിച്ചാൽ..!
ധാരാളം വെള്ളം കുടിയ്ക്കുക..
ഒക്കുമെങ്കിൽ ഇഷ്‌ടമുള്ള സ്ഥലങ്ങളിൽ യാത്ര പോകുക..
ഇരുപത്തിനാലു മണിക്കൂറുണ്ടല്ലോ…
പരമാവധി ഏതെങ്കിലും കാര്യങ്ങളിൽ മുഴുകി ഇരിക്കുക..
മനസ്സിൽ വരുന്ന ചിന്തകൾ അത് , എന്തുമാകട്ടെ ,
അറിയാവുന്ന ഭാഷയിൽ കുത്തി കുറയ്ക്കാം..
എന്നിട്ടു അതങ്ങു കീറി കളഞ്ഞേക്ക്…
അതല്ല , ഗംഭീരമെങ്കിൽ അതൊരു തുടക്കം ആകട്ടെ..
അക്ഷരങ്ങളുടെ ലോകത്തേയ്ക്ക്…
എഴുതാൻ സാഹിത്യം അറിയേണ്ട…
ഭാഷ അറിഞ്ഞാൽ പോരെ..?
progressive relaxasion എന്നൊരു വ്യായാമ മുറ ഉണ്ട്..
ഡോക്ടർ ജേക്കബ് സൺ ,
അദ്ദേഹത്തിന്റെ റിലാക്‌സേഷൻ മാർഗ്ഗങ്ങൾ മാംസപേശികളിൽ പിരി മുറുക്കം ഉണ്ടാക്കുകയും , പിന്നെ തളർത്തുകയും ചെയ്യുന്നു..
മനസ്സിൽ കെട്ടി നിൽക്കുന്ന മൂകതയും മരവിപ്പും മാറ്റി പിരിമുറുക്കം അകറ്റുന്നു…
സ്ട്രെസ്സ് കുറയ്ക്കാൻ പ്രാണായാമം ഉത്തമം ആണ്…
ഇനി ,പാട്ടുകൾ ഇഷ്‌ടമാണോ.?
സംഗീതം മനസ്സിനെ ഏകാഗ്രമാക്കും..ഓർമ്മകളെ ഉണർത്തും..
എന്തിനു, രക്തത്തിലെ ഓക്സിജന്റെ അളവ് കൂട്ടുകയും , രക്തസമ്മർദ്ധം സമനിലയിൽ ആക്കാൻ വരെ കഴിയും..കാൻസർ സെന്ററിൽ ജോലി നോക്കുമ്പോൾ..ഡോക്ടർ suggest ചെയ്യുന്ന രോഗികൾക്ക് ,അവിടെ ഞാൻ ചെയ്യുമായിരുന്നു മ്യൂസിക് തെറാപ്പി…
സ്ട്രെസ് അകറ്റാൻ ഫലപ്രദമാണ് !
മനസ്സാണ് ,
നമ്മുടെ ആണ്…!
അതിനെ കയ്യടക്കാൻ സാധിച്ചാൽ എത്ര നന്നാണ്..!
Post Your Comments