KeralaLatest NewsNews

എ.കെ ശശീന്ദ്രന്റെ ഫോണ്‍ വിളികേസിനെക്കുറിച്ച് ജസ്റ്റിസ് പി.എസ്. ആന്റണി കമ്മിഷന്‍ പറയുന്നത്

തിരുവനന്തപുരം: എ.കെ ശശീന്ദ്രന്റെ ഫോണ്‍ വിളികേസിനെക്കുറിച്ച് ജസ്റ്റിസ് പി.എസ്. ആന്റണി കമ്മിഷന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം മുഖ്യമന്ത്രി പറയുമെന്നാണ് അദ്ദേഹം പറഞ്ഞത്. ശശീന്ദ്രന്‍ കുറ്റവിമുക്തനായാല്‍ വീണ്ടും മന്ത്രിയാകും. എന്‍.സി.പിയെ സംബന്ധിച്ച് ഏറെ നിർണായകമാണ് ഈ റിപ്പോര്‍ട്ട്. കമ്മിഷന്‍ റിപ്പോര്‍ട്ട് സമർപ്പിക്കാനായി പോകുന്ന അവസരത്തിലാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്.

അതേ സമയം ശശീന്ദ്രന്റെ ഫോൺ വിളി കേസ് റിപ്പോർട്ട് ചെയ്യാനായി എത്തിയ മാധ്യമങ്ങൾക്കു വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. മാധ്യമങ്ങളെ പ്രവേശിപ്പിക്കാനാവില്ലെന്നു മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. സെക്രട്ടേറിയറ്റ് പരിസരത്ത് മാധ്യമങ്ങൾക്കു പ്രവേശനം നിഷേധിച്ചു. അല്പസമയത്തിനുള്ളിൽ ജുഡീഷ്യല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button