ബാഗ്ദാദ്: കാർ ബോംബ് സ്ഫോടനത്തിൽ നിരവധി പേർക്ക് ദാരുണാന്ത്യം. ഇറാക്കിന്റെ തലസ്ഥാനമായ ബാഗ്ദാദിന്റെ വടക്കൻ പ്രവിശ്യയിൽ നടന്ന കാർ ബോംബ് സ്ഫോടനത്തിൽ 21 പേരാണ് കൊല്ലപ്പെട്ടത്. നിരവധി പേർക്ക് പരിക്കേറ്റു. ഒരു ഭീകരസംഘടനകളും ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തില്ല. അതേസമയം പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും ഇവരിൽ പലരുടേയും നില ഗുരുതരമാണെന്നും പോലീസ് പറഞ്ഞു.
Post Your Comments