അഹമ്മദാബാദ്•ഗുജറാത്തില്‍ മുതിര്‍ന്ന ബി.ജെ.പി നേതാവും മകനും പാര്‍ട്ടി വിട്ടു. കാഞ്ചി ഭായ് പട്ടേലും മകന്‍ സുനിലുമാണ് പാര്‍ട്ടി വിട്ടത്. വരുന്ന തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതാണ് ഇരുവരുടെയും രാജിയില്‍ കലാശിച്ചത്. മുന്‍ ബി.ജെ.പി എം.പിയാണ് കാഞ്ചി ബായ് പട്ടേല്‍.
സ്വതന്ത്ര സ്ഥാനാര്‍ഥിയായി ഗാണ്ഡെവി മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുമെന്ന് സുനില്‍ വ്യക്തമാക്കി.
സീറ്റ് നിഷേധിച്ചതിനെത്തുടര്‍ന്ന് ചുടാലി മണ്ഡലത്തിലെ സിറ്റിംഗ് എം.എല്‍.എ ഷംജി ചൗഹാനും രാജി ഭീഷണി മുഴക്കി രംഗത്തെത്തിയിട്ടുണ്ട്.
സീറ്റ് നിഷേധത്തെത്തുടര്‍ന്ന് മൂന്ന് നേതാക്കള്‍ കോണ്‍ഗ്രസില്‍ നിന്നും രാജി വച്ചിരുന്നു.
Post Your Comments