ഇലെക്ഷൻ ചിഹ്നത്തിനുമേലുള്ള തർക്കത്തിന് ഇലെക്ഷൻ കമ്മീഷനെ വെല്ലുവിളിച്ച് കോടതിയെ സമീപിച്ചിരിക്കുകയാണ് ശരദ് യാദവിന്റെ ജനതാ ദൾ അംഗമായ ഒരു എം എൽ എ. നിതീഷ് കുമാറിന് പാർട്ടി ചിഹ്നമായി ഇലെക്ഷൻ കമ്മീഷൻ അമ്പ് അടയാളം അംഗീകരിച്ചതിനു എതിരായാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ആക്ടിങ് ചീഫ് ജസ്റ്റിസ് ഗീതാ മിത്തലിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് മുൻപാകെ പരാതി സമർപ്പിച്ചിരിക്കുകയാണ് ഗുജറാത്ത് നിയമസഭാകക്ഷി നേതാവ് ചോട്ടു ഭായ് വാസവ.ചോട്ടുവിനു വേണ്ടി ഹാജരായ അഡ്വക്കേറ്റ് നിസാം പാഷ ജസ്റ്റിസ് സി ഹരിശങ്കർ ഉൾപ്പെട്ട ബെഞ്ചിനോട് ഇലെക്ഷൻ കമ്മീഷൻ നവംബർ 17 നു പുറപ്പെടുവിച്ച അനുമതി റദ്ദാക്കാൻ ആവശ്യപ്പെട്ടു. ശരത് യാദവിന്റെ ജനതാ ദൾ ചിഹ്നമാണ് പ്രസ്തുത ചിഹ്നമെന്ന് അവകാശമുന്നയിച്ചാണ് കോടതിയെ സമീപിച്ചത് .
Post Your Comments