സെക്രട്ടേറിയറ്റില്‍ മാധ്യമവിലക്ക് ഏര്‍പ്പെടുത്തിയ സര്‍ക്കാരിന്റെ നടപടികളെ രൂക്ഷമായി വിമർശിച്ച വി എം സുധീരൻ. ഈ ഇത്തരത്തിലൊരു നടപടി അങ്ങേയറ്റം ജനാധിപത്യവിരുദ്ധമാണെന്നും . മാധ്യമ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നാക്രമണമാണെന്നും വിഎം സുധീരന്‍ ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ അതിക്രമങ്ങള്‍ പതിവായി ഉണ്ടാകുന്ന അവസ്ഥയാണ് ഇപ്പോൾ കേരളത്തിലുള്ളതെന്നും എന്തിനു മുഖ്യമന്ത്രി തന്നെ മാധ്യമപ്രവര്‍ത്തകരെ പരസ്യമായി ശകാരിക്കുന്നത് ആവര്‍ത്തിക്കുന്ന സ്ഥിതിവിശേഷമാണ് കണ്ടുവരുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു .
മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അക്രമ സംഭവങ്ങളില്‍ ഫലപ്രദമായ നടപടികളൊന്നും സ്വീകരിക്കാതിരിക്കുകയും മാധ്യമങ്ങളെ ഭയപ്പെടുത്തിയും അക്രമങ്ങള്‍ക്ക് അവസരമൊരുക്കിയും നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിച്ചും നിശബ്ദരാക്കാനുള്ള മുഖ്യമന്ത്രിയുടെ ശ്രമവും നരേന്ദ്രമോഡിയുടെ അനുകരണവും ആവര്‍ത്തനവുമാണ്ചൂണ്ടിക്കാണിക്കുന്നതെന്നും അദ്ദേഹം പറയുന്നു . ജനാധിപത്യപത്യവിരുദ്ധമായ ഈ സമീപനത്തില്‍ നിന്നും മുഖ്യമന്ത്രി എത്രയും പെട്ടെന്ന് പിന്തിരിയാന്‍ തയ്യാറായേ മതിയാകൂ എന്നും അദ്ദേഹം പോസ്റ്റിൽ കുറിച്ചു.
Post Your Comments