Latest NewsFootballNewsSports

ടെന്നീസിലെ ഇതിഹാസ താരം അന്തരിച്ചു

ചെക്കോസ്ലോവാക്യ: ടെന്നീസിലെ ഇതിഹാസ താരം അന്തരിച്ചു. മുന്‍ വിംബിള്‍ഡണ്‍ ചാമ്പ്യന്‍ യാന നവോത്‌നയാണ് അന്തരിച്ചത്. കാന്‍സര്‍ രോഗത്തിനു ദീര്‍ഘ നാളായി ചികിത്സയിലായിരുന്നു. 49 വയസായിരുന്നു. മുന്‍ ലോക രണ്ടാം നമ്പര്‍ താരമായ യാന നവോത്‌ന 14 വര്‍ഷം കളികളത്തില്‍ സജീവമായിരുന്നു. യാനയുടെ കരിയറില്‍ 12 ഡബിള്‍സ് നാല് മിക്‌സഡ് ഡബിള്‍സ് വിജയങ്ങളുമുണ്ട്. ഒളിംബിക്‌സിലും മെഡല്‍ സ്വന്തമാക്കിയ യാന 2005ല്‍ പ്രൊഫഷണല്‍ കോച്ചിങ്ങിനു തുടക്കമിട്ടു.

ഇതിഹാസ താരം ടെന്നീസ് കോര്‍ട്ടിനു കോര്‍ട്ടിന് അകത്തും പുറത്തും പ്രചോദനം പകരുന്ന വ്യക്തിത്വത്തിനു ഉടമയായിരുന്നു. വുമണ്‍സ് ടെന്നീസ് അസ്സോസിയേഷന്റെ ചരിത്രത്തിലെ സുവര്‍ണ താരമായിരുന്നു എന്ന് അസ്സോസിയേഷന്‍ സിഇഒ സ്റ്റീവ് സൈമണ്‍ അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button