വാഷിംഗ് മെഷീനിൽ പതിയിരുന്ന 7 അടി നീളമുള്ള പാമ്പിനെ അതിവിദഗ്ദ്ധമായി പുറത്തെടുത്തു. ഇക്കഴിഞ്ഞ ദിവസം ബ്രസീലിലാണ് ഭീകരമായ ഈ സംഭവം നടന്നത്. ഷേർലി ഒലിവർ എന്ന 46 കാരിയും തന്റെ 18 വയസ്സ് പ്രായമുള്ള മകളും താമസിക്കുന്ന വീട്ടിലാണ് ഈ സംഭവം നടക്കുന്നത്. വാഷിംഗ് മെഷീനിന്റെ അകത്ത് നിന്നും വിചിത്രമായ ശബ്ദം കേട്ടതിനെ തുടർന്നാണ് വാഷിംഗ് മെഷീൻ പരിശോധിക്കാൻ ഇവർ തീരുമാനിച്ചത്.
തുടർന്ന് അത് തുറന്ന് നോക്കിയപ്പോഴാണ് പാമ്പ് വാഷിംഗ് മെഷീന്റെ അടി ഭാഗത്ത് ചുറ്റി ഇരിക്കുന്നതായി കാണപ്പെട്ടത്. പേടിച്ചരണ്ട വീട്ടുക്കാർ രക്ഷാപ്രവർത്തകരെ വിളിച്ചപ്പോൾ ആ ദിവസം തങ്ങൾക്ക് എത്താൻ കഴിയില്ലെന്ന് അറിയിച്ചു. ഉഗ്രവിഷമുള്ള പാമ്പ് ആയതിനാൽ കൂടുതൽ സമയം കാത്തിരിക്കുന്നത് ജീവന് തന്നെ ആപത്ത് ആണെന്ന് മനസിലാക്കിയ ഇവർ അയൽവാസിയായ യുവാവിന്റെ സഹായം തേടി. തുടർന്ന് യുവാവിന്റെ സഹായത്തോടെ പാമ്പിനെ പിടികൂടി.
Post Your Comments