Latest NewsNewsIndia

രണ്ടാം വിവാഹം ചോദ്യം ചെയ്ത ഭാര്യയെ ഭരണകക്ഷി നേതാവ് ക്രൂരമായി മർദ്ദിക്കുന്ന വീഡിയോ: വീഡിയോ പിടിച്ചവർക്കും മർദ്ദനം

വിവാഹ മോചനം ചെയ്യാതെ രണ്ടാം വിവാഹം നടത്തിയത് ചോദ്യം ചെയ്തതിനു രാഷ്ട്രീയ നേതാവിന്റെ ക്രൂരത ഭാര്യയോടും ബന്ധുക്കളോടും. വിവാഹം കഴിഞ്ഞു പെൺകുഞ്ഞു പിറന്നതിനാൽ ഇയാൾ മറ്റൊരു സ്ത്രീയെ ഭാര്യയാക്കി വെക്കുകയായിരുന്നു. തെലങ്കാന രാഷ്ട്രസമിതി പാര്‍ട്ടി നേതാവ് പി ശ്രീനിവാസ റെഡ്ഡിയാണ് ഭാര്യ സംഗീതയെ മര്‍ദ്ദിച്ചത്. മര്‍ദിക്കുന്ന വീഡിയോ പുറത്തായതോടെ നേതാവിനെതിരെ ഭാര്യയുടെ പരാതിയില്‍ പോലീസ് കേസെടുത്തു.

സ്ത്രീധനം ആവശ്യപ്പെട്ട് റെഡ്ഡിയും വീട്ടുകാരും മാനസികമായും സംഗീതയെ മർദ്ദിക്കുമായിരുന്നു. വിവാഹമോചനം പോലും നേടാതെ റെഡ്ഡി ഓഗസ്റ്റില്‍ മറ്റൊരു സ്ത്രീയെ വിവാഹം ചെയ്യുകയായിരുന്നു. ഇതറിഞ്ഞ് വീട്ടുകാരെ കൂട്ടി റെഡ്ഡിയുടെ വസതിയിലെത്തിയ സംഗീതയെ റെഡ്ഡി തള്ളിയിടുകയും മുടിയിൽ പിടിച്ചു മർദ്ദിക്കുകയും ചെയ്തു. സംഗീതയുടെ കുടുംബത്തിലെ ഒരാളാണ് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

എന്നാൽ റെഡ്ഢി ഇയാളെയും മർദ്ദിക്കുകയായിരുന്നു. ശ്രീനിവാസ റെഡ്ഡിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്. വീഡിയോ കാണാം:

shortlink

Related Articles

Post Your Comments

Related Articles


Back to top button