ജമ്മു കശ്മീര്‍ : ലഷ്കര്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ട സംഭവത്തിനു പിന്നാലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവാവ്. മാധ്യമങ്ങളിലൂടെ പ്രചരിച്ച ആറു തീവ്രവാദികളുടെ ചിത്രത്തിനൊപ്പം ഉണ്ടായിരുന്നത് ജീവിച്ചിരിക്കുന്ന ഒരു സാധാരണക്കാരന്റെ ചിത്രമാണ്. വിവാഹിതനും രണ്ടു മക്കളുടെ പിതാവുമായ അബ്ദുള്‍ മജീദ് ബാര്‍ബീക്യൂ വില്‍പ്പനയ്ക്കൊപ്പം ഇസ്ലാം മതപ്രഭാഷണവും മജീദ് ചെയ്തുവരുന്നതിനിടെയാണ്, സംഭവം ഉണ്ടാകുന്നത്. ഞാന്‍ ഒരു തീവ്രവാദിയല്ല. പിന്നെ എങ്ങനെ എന്റെ ചിത്രം അതിനൊപ്പം വന്നു. ഇത് ഭരണകൂടത്തിന്റെയും, മാധ്യമങ്ങളുടെയും വന്‍ വീഴ്ചയാണെന്നും ചൂണ്ടിക്കാട്ടി പോലീസില്‍ പരാതി നല്‍കി.
തീവ്രവാദികളുടെ ചിത്രം കണ്ട താന്‍ ഞെട്ടിപ്പോയെന്ന് ക്ശമീര്‍ യുവാവാ അബ്ദുള്‍ മജീദ് പറയുന്നു. തന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടില്‍ നിന്ന് ആരോ തന്റെ ചിത്രം പകര്‍ത്തി മരിച്ച തീവ്രാവാദികളുടെ ചിത്രങ്ങള്‍ക്കൊപ്പം പ്രചരിപ്പിച്ചതാകാമെന്ന് അബ്ദുള്‍ മജീദ് പറയുന്നു. സംഭവത്തില്‍ അബ്ദുള്‍ മജീദ് അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. നീളമുള്ള താടിയും, അഫ്ഗാനി തൊപ്പിയും ധരിച്ച ചിത്രമാണ് പ്രചരിച്ചിരിക്കുന്നത്. പ്രമുഖ മാധ്യമങ്ങളില്‍ അബു സര്‍ഗം എന്ന പേരിലാണ് മജീദിന്റെ ചിത്രം ആദ്യ പേജുകളില്‍ തന്നെ എത്തിയത്. വാര്‍ത്ത കുടുംബത്തേയും തളര്‍ത്തിയെന്ന് മജീദ് പറയുന്നു.
Post Your Comments