Latest NewsKeralaNews

എസ്.എ.ടി. ആശുപത്രിയുമായി ആത്മബന്ധം: സുരേഷ് ഗോപി

തിരുവനന്തപുരം: സാധാരണക്കാരുടെ ആശുപത്രിയായ എസ്.എ.ടി. ആശുപത്രിയുമായി തനിക്ക് വളരെ അടുത്ത ആത്മബന്ധമാണുള്ളതെന്ന് സുരേഷ് ഗോപി എം.പി. തന്റെ ആദ്യത്തെ പെണ്‍കുഞ്ഞിനെ സമ്മാനിച്ചത് എസ്.എ.ടി. ആശുപത്രിയാണ്. മെഡിക്കല്‍ കോളേജിലും എസ്.എ.ടി. ആശുപത്രിയിലുമായി നിരവധി ആവശ്യങ്ങള്‍ക്കായി താന്‍ എത്തിയിട്ടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. സുരേഷ് ഗോപി എം.പി.യുടെ 2016-17ലെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് 40 ലക്ഷം രൂപ അനുവദിച്ച് വാങ്ങിയ രക്തപരിശോധന ഉപകരണമായ ഫുള്ളി ആട്ടോമെറ്റിക്ക് ബയോകെമിസ്ട്രി അനലൈസറിന്റെ (Fully Automatic biochemistry analyser) സമര്‍പ്പണവും ഉദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം .

ജനങ്ങളുടെ നികുതിപ്പണമുപയോഗിച്ച് വാങ്ങിയ ഈ രക്തപരിശോധന ഉപകരണം ലക്ഷക്കണക്കിന് പാവപ്പെട്ട രോഗികള്‍ക്ക് സഹായകരമാകുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി. ;മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം.കെ.സി. നായര്‍ മുഖ്യ പ്രഭാഷണം നടത്തി. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടര്‍ ഡോ. കെ. ശ്രീകുമാരി, വൈസ് പ്രിന്‍സിപ്പല്‍ ഡോ. സബൂറ ബീഗം, എസ്.എ.ടി. ആശുപത്രി സൂപ്രണ്ട് ഡോ. എ. സന്തോഷ് കുമാര്‍, മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. ഷര്‍മ്മദ്, ഡോ. വി.ആര്‍. നന്ദിനി എന്നിവര്‍ സംസാരിച്ചു.

രക്ത പരിശോധന ഫലങ്ങള്‍ വളരെ വേഗത്തില്‍ ലഭ്യമാക്കാന്‍ കഴിയുന്നതാണ് ഈ ഉപകരണം. മണിക്കൂറില്‍ 1000ലേറെ പരിശോധനകള്‍ നടത്താനാകും. 70ലേറെ വിവിധയിനം രക്ത പരിശോധന ഘടകങ്ങള്‍ കൃത്യമായും കാര്യക്ഷമമായും നടത്താനും സാധിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button