KeralaLatest NewsNews

ജിഷയെ കൊലപ്പെടുത്തിയത് താനല്ലെന്ന് ഉറപ്പിച്ച് പറഞ്ഞ് പ്രതി അമീര്‍ : അനാര്‍ ഉല്‍ ഒരു സാങ്കല്‍പ്പിക കഥാപാത്രമാണെന്ന് പൊലീസ്

 

കൊച്ചി: സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച ജിഷ വധക്കേസില്‍ കോടതി നാളെ വാദ് കേള്‍ക്കും. എന്നാല്‍ ഇതിനിടെ ഉയര്‍ന്നുവരുന്ന ചോദ്യമാണ് പെരുമ്പാവൂര്‍ ജിഷ കൊലക്കേസിലെ പ്രതി അമീര്‍ ഉള്‍ ഇസ്ലാമിന്റെ സുഹൃത്ത് അനാര്‍ ഉള്‍ ഇസ്ലാം എവിടെ എന്നത്. അനാറാണു ജിഷയെ കൊലപ്പെടുത്തിയതെന്നാണ് അമീറിന്റെ പുതിയ വാദം. എന്നാല്‍ പോലീസ് നിഷേധിക്കുന്നു. കുറേ മുമ്പ് പെരുമ്പാവൂരില്‍ കെട്ടിടത്തിനു മുകളില്‍നിന്നു വീണു മരിച്ച നിലയില്‍ കണ്ടെത്തിയ അജ്ഞാത ജഡം അനാറിന്റേതായിരുന്നെന്നും പോലീസിന്റെ ചോദ്യംചെയ്യലിനിടെ കൊല്ലപ്പെട്ടതാണെന്നും അമീറിന്റെ അഭിഭാഷകന്‍ ബി.എ. ആളൂര്‍ പറയുന്നു.

അനാര്‍ ഉല്‍ ഒരു സാങ്കല്‍പ്പിക കഥാപാത്രമാണെന്ന പ്രചാരണവുമുണ്ട്. എന്നാല്‍ അന്ന് ഇതരസംസ്ഥാനങ്ങളിലടക്കം തെരഞ്ഞിട്ടും കാണാതിരുന്ന അനാര്‍ ഉല്‍ ആറു വര്‍ഷമായി മേസ്തിരിപ്പണിക്കാരനായി പെരുമ്പാവൂരിലുണ്ടെന്നാണു പോലീസിന്റെ കണ്ടെത്തല്‍. ഇയാള്‍ അമീറിന്റെ സുഹൃത്തല്ലെന്നും ജിഷാ കൊലക്കേസുമായി ഒരു ബന്ധവുമില്ലെന്നും പോലീസ് ചൂണ്ടിക്കാട്ടുന്നു. വാഹനാപകടവുമായി ബന്ധപ്പെട്ട് ഇയാള്‍ക്കെതിരേ ഒരു കേസുമുണ്ട്. ഈ പേരില്‍ മറ്റൊരാള്‍ പെരുമ്പാവൂരിലില്ലെന്നും പോലീസ് പറയുന്നു.

തന്റെ സുഹൃത്തായ അനാര്‍ ഉള്‍ ആണു ജിഷയെ കൊലപ്പെടുത്തിയതെന്ന് അമീര്‍ ഉള്‍ ആവര്‍ത്തിക്കുന്ന നിലയ്ക്ക് പോലീസിന് ഈ പഴുത് അടച്ചേപറ്റൂ. പെരുമ്പാവൂരില്‍ കണ്ടെത്തിയ അനാര്‍ ഉള്‍ അല്ലാതെ മറ്റൊരു അനാര്‍ ഉള്‍ ഉണ്ടോ, അതല്ലെങ്കില്‍ രണ്ടും ഒരേയാളാണോ എന്നും വ്യക്തമാക്കേണ്ടിവരും. കെട്ടിടത്തിനു മുകളില്‍നിന്നു വീണുമരിച്ച ഇതരസംസ്ഥാന തൊഴിലാളിയെ തിരിച്ചറിയുകയും വേണം. അനാര്‍ ഉള്‍ എന്ന പേര് കേസില്‍ നിര്‍ണായകമാകുകയാണെന്നു വ്യക്തം.

എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണു കേസ് പരിഗണിക്കുന്നത്. 2016 ഏപ്രില്‍ 28-നാണ് ജിഷ കൊല്ലപ്പെട്ടത്. ഇരിങ്ങോള്‍ കനാല്‍ പുറമ്പോക്കിലെ വീടിനുള്ളില്‍ വച്ച് ജിഷയെ അസം സ്വദേശി അമീര്‍ ഉള്‍ ഇസ്ലാം ക്രൂരമായി കൊലപ്പെടുത്തിയെന്നാണു കേസ്. അടച്ചിട്ട കോടതി മുറിയില്‍ 74 ദിവസം കൊണ്ടാണു വിസ്താരം പൂര്‍ത്തിയാക്കിയത്. അന്വേഷണ സംഘാംഗങ്ങള്‍, പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍, ഫോറന്‍സിക് വിദഗ്ധര്‍, ഇതര സംസ്ഥാന തൊഴിലാളികള്‍ എന്നിവരടക്കം 100 സാക്ഷികളെ വിസ്തരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button