ലോസാഞ്ചലസ് : കൊലപാതക പരമ്പരകളിലൂടെ ലോകത്തെ ഞെട്ടിച്ച ഹിപ്പി വിഭാഗത്തിന്റെ നേതാവ് ചാള്‍സ് മാന്‍സന്‍ (83) അന്തരിച്ചു. സ്വാഭാവിക മരണമായിരുന്നു. അരനൂറ്റാണ്ടിലേറെയായി ജയില്‍ വാസം അനുഭവിച്ചുവരുന്ന മാന്‍സണ്‍ ഞായറാഴ്ചയാണ് ലോസാഞ്ചലസില്‍ അന്തരിച്ചത്. കേണ്‍ കൗണ്ടി ആശുപത്രിയില്‍ ആയിരുന്നു മരണമെന്ന് കാലിഫോര്‍ണിയ കറക്ഷന്‍സ് ഡിപ്പാര്‍ട്ട്മെന്റ് പ്രസ്താവനയില്‍ വ്യക്തമാക്കി. 1969ലെ സമ്മര്‍ കാലത്ത് ലോസാഞ്ചലസില്‍ നടന്ന അതിക്രൂരമായ കൊലപാതകങ്ങള്‍ നടത്തിയത് മാന്‍സന്‍ ആയിരുന്നു.
അറസ്റ്റിലായ മന്‍സണിനെതിരെ ശക്തമായ തെളിവുകളാണ് പ്രോസിക്യുഷന്‍ മുന്നോട്ടുവച്ചത്. 1970ല്‍ വിചാരണ വേളയില്‍ താന്‍ നിരപരാധിയാണെന്നും സമൂഹമാണ് കുറ്റവാളിയെന്നുമാണ് മന്‍സന്റെ വാദം. കുട്ടിക്കാലം മുതല്‍ പെറ്റികേസുകളില്‍ പ്രതിയായി ജയില്‍ വാസം അനുഭവിച്ച ആളായിരുന്നു മാന്‍സണ്‍. ജയില്‍മുറിയാണ് തന്റെ പിതാവ്, നിങ്ങളുടെ സംവിധാനമാണ് എന്റെ പിതാവ്, നിങ്ങള്‍ സൃഷ്ടിച്ചത് മാത്രമാണ് ഞാന്‍, നിങ്ങളുടെ പ്രതിഛായ മാത്രമാണ് ഞാന്‍’ എന്നാണ് തന്റെ കുറ്റകൃത്യങ്ങളെ കുറിച്ച് മാന്‍സന്റെ വിശദീകരണം.
1950 മുതല്‍ അമേരിക്കയില്‍ പ്രചാരത്തിലായിരുന്ന ഹിപ്പി വിശ്വാസത്തിന്റെ നേതാവ് കൂടിയായിരുന്നു ഇയാള്‍. തന്റെ ഇരകളെ ‘പിഗ്സ്(പന്നികള്‍), ഹീല്‍റ്റര്‍ സ്കെല്‍റ്റര്‍’ എന്നിങ്ങനെയാണ് ഇയാള്‍ വിശേഷിപ്പിച്ചിരുന്നത്. 1969 ഓഗസ്റ്റ് ഒമ്പതിനാണ് മാന്‍സണ്‍ കൂട്ടക്കൊല തുടങ്ങിയത്. ഷാരോണ്‍ ടട്ടേയുടെ വസതിയിലായിരുന്നു ആദ്യ കൂട്ടക്കൊല. ഷാരോണ്‍, അനന്തരവകാശി അബിഗെയില്‍ ഫോല്‍ഗര്‍, പ്രശസ്ത ഹെയര്‍ഡ്രെസര്‍ ആയിരുന്ന ജേ സെബ്രിംഗ്, പോളിഷ് സംവിധായകന്‍ വോയിക് ഫ്രൈക്വോസ്കി, എസ്റ്റേറ്റ് സൂക്ഷിപ്പുകാരന്റെ സുഹൃത്തായ സ്റ്റീവന്‍ പാരെന്റ് എന്നിവരെയാണ് അന്ന് വകവരുത്തിയാണ്.
ഈ സമയം വിദേശത്തായിരുന്ന റൊമാന്‍ രക്ഷപ്പെടുകയായിരുന്നു. പിറ്റേന്ന് രാത്രിയാണ് സമ്ബന്ന വ്യാപാരിയായ ലെനോയേയും ഭാര്യ റോസ്മേരി ലാബിയാന്‍കയേയും കുത്തിക്കൊലപ്പെടുത്തിയത്. മാന്‍സണിന് ഒപ്പം ശിക്ഷിക്കപ്പെട്ട അത്കിന്‍സ് 2009ല്‍ മരിച്ചു. ക്രെന്‍വിന്‍കെല്‍, വാന്‍ ഹൂറ്റന്‍, വാട്സണ്‍ എന്നിവര്‍ ഇപ്പോഴും തടവറയിലാണ്. മാന്‍സന്റെ അനുയായിയായ ലിനെറ്റെ പ്രൊമീയാണ് 1975ല്‍ പ്രസിഡന്റ് ജെറാള്‍ഡ് ഫോര്‍ഡിനെ വധിക്കാന്‍ ശ്രമിച്ചത്.
എന്നാല്‍ തോക്ക് പ്രവര്‍ത്തിക്കാതെ വന്നതോടെ ആ നീക്കം പാളുകയായിരുന്നു. ഇവര്‍ക്ക് 34 വര്‍ഷം തടവുശിക്ഷയാണ് ലഭിച്ചത്. മൂന്നു മാസങ്ങള്‍ക്കു ശേഷം മാന്‍സന്റെ ചില അനുയായികള്‍ ജയിലില്‍ ആയിരുന്നു. സഹതടവുകാരോട് ഇവരാണ് രക്തം മരവിപ്പിക്കുന്ന കൊലപാതകത്തിന്റെ കഥ പറഞ്ഞത്. ഇതോടെ മാന്‍സണും അകത്തായി. പ്രതികള്‍ക്കെല്ലാം കോടതി വധശിക്ഷയാണ് ആദ്യം വിധിച്ചിരുന്നത്. 1972ല്‍ കാലിഫോര്‍ണിയ സുപ്രീം കോടതി ഇത് ജീവപര്യന്തമാക്കി ഇളവ് ചെയ്യുകയായിരുന്നു.
Post Your Comments