KeralaLatest NewsNews

മേയറുടെ ആശുപത്രിവാസം തട്ടിപ്പ്: മെഡിക്കൽ കോളേജിനെതിരെ പരാതി നൽകും :എം.ടി രമേശ്

കണ്ണൂർ: മേയറെ വധിക്കാന്‍ ശ്രമിച്ചു എന്ന പ്രചാരണം നടത്തി സംസ്ഥാനത്ത് കലാപമുണ്ടാക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നു എം ടി രമേശ്. തിരുവനന്തപുരം മേയറുടെ ആശുപത്രി വാസം തട്ടിപ്പാണെന്നും സംസ്ഥാനത്ത് നടക്കുന്ന അക്രമങ്ങള്‍ ബിജെപി നേതൃത്വത്തിന്റെ തലയില്‍ കെട്ടിവെക്കാനുള്ള നീക്കം അപഹാസ്യമാണെന്നും എം ടി രമേശ് പറഞ്ഞു.

തിരുവനന്തപുരത്ത് മേയര്‍ ആക്രമിക്കപ്പെട്ടു എന്ന വ്യാജവാര്‍ത്ത ഉണ്ടാക്കുകയായിരുന്നു സിപിഎം ചെയ്തതെന്നും, കോര്‍പ്പറേഷന്‍ ഹാളില്‍ നടന്നത് വാഗ്വാദങ്ങള്‍ മാത്രമായിരുന്നെന്നും എം.ടി രമേശ് വ്യക്തമാക്കി.
സംഭവം നടന്ന് പുറത്തേക്ക് വന്ന മേയര്‍ക്ക് പരിക്കുകള്‍ ഒന്നുമില്ലായിരുന്നെന്നും, ആക്രമിക്കപ്പെട്ടു എന്ന് പ്രചരിപ്പിച്ച്‌ കലാപമുണ്ടാക്കാനാണ് സിപിഎം ശ്രമിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മേയര്‍ വി കെ പ്രശാന്തിന്റെ ആശുപത്രി വാസം തട്ടിപ്പാണെന്നും, ഇതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെതിരെ ബി ജെ പി പരാതി നല്‍കുമെന്നും എം.ടി രമേശ് ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button