ന്യൂഡല്‍ഹി: റെക്കോർഡ് നേട്ടം സ്വന്തമാക്കി ഇന്ത്യൻ വ്യോമസേനയുടെ ഏറ്റവും വലിയ വിമാനം സി.130 ജെ ഹെര്‍ക്കുലീസ്. 13.31 മണിക്കൂര്‍ നിർത്താതെ പറന്നതോടെയാണ് റെക്കോർഡ് നേട്ടത്തിന് അർഹനായത്. അസാമാന്യ ധൈര്യവും വൈദഗ്ധ്യവും കരുത്തും വേണ്ട കൃത്യമാണ് വ്യോമസേനാ സംഘം കാഴ്ച വച്ചതെന്നും ആദ്യമായാണ് ചരക്ക് വിമാനം ഇത്രയും നീണ്ട ഒറ്റപ്പറക്കല്‍ നടത്തുന്നതെന്ന് വ്യോമസേന അധികൃതർ വാർത്താ കുറിപ്പിലൂടെ അറിയിച്ചത്. നവംബര്‍ 18ന് രാവിലെ അഞ്ചു മണിക്ക് റന്നുയര്‍ന്ന വിമാനം വൈകിട്ട് 6.31നാണ് നിലത്തിറങ്ങിയത്.
ചരക്ക് കടത്തുന്നതിനാണ് പ്രധാനമായും വ്യോമസേന നാല് എന്‍ജിനുള്ള സി 130 ജെ ഹെര്‍ക്കുലീസ് വിമാനം ഉപയോഗിക്കുന്നത്. സൈനികരെ എത്തിക്കാനും, തോക്കുകള്‍ വഹിക്കാനും, തെരച്ചില്‍, നിരീക്ഷണപ്പറക്കല്‍ തുടങ്ങിയ ദൗത്യങ്ങള്‍ക്കും വ്യോമസേനാ ഈ വിമാനങ്ങൾ ഉപയോഗിക്കാറുണ്ട്. അമേരിക്കയിലെ ലോക്ക് ഹീല്‍ഡ് മാര്‍ട്ടിന്‍ നിര്‍മ്മിച്ച ആറ് സൂപ്പര്‍ ഹെര്‍ക്കുലീസ് വിമാനങ്ങൾ 2010ല്‍ 6000 കോടി രൂപയ്ക്കാണ് ഇന്ത്യ വാങ്ങിയത്.
Post Your Comments