CinemaBollywoodMovie SongsEntertainment

പൊതു പരിപാടിക്കിടയില്‍ നടിയ്ക്കെതിരെ ലൈംഗീകാതിക്രമണം

സിനിമ പ്രചരണവുമായി ബന്ധപ്പെട്ട് ഒരു പൊതു പരിപാടിക്കെത്തിയ നടിയ്ക്കെതിരെ ലൈംഗീകാതിക്രമണം. ബോളിവുഡ് താരം സറീന്‍ ഖാനെതിരെയാണ് ലൈംഗീകാതിക്രമണം നടന്നത്. അസ്കര്‍ 2 എന്ന ബോളീവുഡ് ചിത്രത്തിലെ നായികയായ സറീന്‍ ഖാന്‍ ചിത്രത്തിന്‍റെ പ്രമോഷന്റെ ഭാഗമായി ഡല്‍ഹിയില്‍ എത്തിയതായിരുന്നു.

പരിപാടിക്ക് ശേഷമുള്ള പാര്‍ട്ടിയില്‍ പങ്കെടുക്കാനായി അണിയറപ്രവര്‍ത്തകര്‍ പോയ സമയത്താണ് നടിക്കെതിരെ ആക്രമണങ്ങള്‍ അരങ്ങേറിയത്. പാര്‍ട്ടിയില്‍ പങ്കെടുക്കാതെ മടങ്ങാന്‍ തീരുമാനിച്ച താരത്തിന് അണിയറ പ്രവര്‍ത്തകര്‍ സുരക്ഷ ഒരുക്കാതിരുന്നതിനെത്തുടര്‍ന്നാണ് ദാരുണ സംഭവങ്ങള്‍ഉണ്ടായതെന്ന് റിപ്പോര്‍ട്ട്.
നടിയെ അടുത്തുകണ്ട ആരാധകര്‍ ആവേശത്തോടെ അടുത്തുവരുകയും സെല്‍ഫിയെടുക്കാനും ഓട്ടോ ഗ്രാഫിനുമായി കൂട്ടം കൂടുകയും ചെയ്തതോടെ ആള്‍ക്കൂട്ടത്തിനിടയില്‍ ഇവര്‍ പെട്ടു പോവുകയായിരുന്നു. ചിത്രമെടുക്കലിന്റെയും സെല്‍ഫികളുടെയും ബഹളം അസഹ്യമായപ്പോള്‍ നടി എതിര്‍പ്പ് പ്രകടിപ്പിച്ചെങ്കിലും ചിലര്‍ അപമര്യാദയായി പെരുമാറുകയായിരുന്നു. ബഹളത്തില്‍ നിന്നും ഒടുവില്‍ താന്‍ ഓടി രക്ഷപ്പെടുകയായിരുന്നുവെന്നു ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സറീന്‍ ഖാന്‍ വെളിപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button