Latest NewsNewsGulf

ദുബായില്‍ 67 കാരിയായ ഇന്ത്യന്‍ വനിതയെ പീഡിപ്പിച്ച 26 കാരന്‍ വിചാരണ നേരിടുന്നു

ദുബായ്•ദുബായില്‍ ഫ്ലാറ്റിന് പുറത്ത് വച്ച് പ്രായമായ സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച 26 കാരനായ യുവാവ് വിചാരണ നേരുടുന്നു. 67 കാരിയായ ഇന്ത്യന്‍ വനിതയെ പീഡിപ്പിച്ച കേസിലാണ് പാകിസ്ഥാന്‍ കാരനായ തൊഴിലാളിയുടെ വിചാരണ ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയില്‍ ആരംഭിച്ചത്.

സ്ത്രീ ഫ്ലാറ്റിലേക്ക് കയറുമ്പോഴായിരുന്നു സംഭവം. ഇവരുടെ തൊട്ടടുത്ത് നിന്ന പ്രതി ഇവരെ പുറകില്‍ നിന്നും പെട്ടെന്ന് കയറിപ്പിടിക്കുകയായിരുന്നു.

കോടതിയില്‍ പ്രതി കുറ്റം നിഷേധിച്ചു. സംഭവം നടക്കുന്ന സമയം താന്‍ ജബല്‍ അലിയിലെ ജോലി സ്ഥലത്ത് ആയിരുന്നുവെന്നാണ് ഇയാളുടെ വാദം. മേയ് 8 നാണ് സ്ത്രീ പരാതി നല്‍കിയത്.

“ഞാന്‍ ഇടനാഴിയിലൂടെ എന്റെ ഫ്ലാറ്റിലേക്ക് നടക്കുകയായിരുന്നു. അപ്പോള്‍ സമയം വൈകുന്നേരം 7.15 ആയിക്കാണും. ലിഫ്റ്റിന് അടുത്തേക്ക് ഒരാള്‍ കടന്നുപോയി. ഞാന്‍ ഫ്ലാറ്റിലെ വാതില്‍ തുറക്കുമ്പോള്‍ പെട്ടെന്ന് ഇയാള്‍ പുറകില്‍ നിന്നും അനുചിതമായി സ്പര്‍ശിച്ചു”- വീട്ടമ്മ സംഭവം വിവരിച്ചു.

സ്ത്രീയുടെ നിലവിളിയും അവരുടെ പട്ടി കുറയ്ക്കുന്ന ശബ്ദവും കേട്ട് ഭയന്ന പ്രതി സ്റ്റെയര്‍കേസ്‌ വഴി ഓടി രക്ഷപ്പെടുകയായിരുന്നു.

ലൈംഗികമായി പീഡിപ്പിക്കുകയാണോ കവര്‍ച്ചയാണോ പ്രതിയുടെ ഉദ്ദേശമെന്ന് അറിയില്ലെന്ന് സ്ത്രീ പറഞ്ഞു. ബര്‍ ദുബായ് പോലീസ് സ്റ്റേഷനില്‍ നടത്തിയ തിരിച്ചറിയല്‍ പരേഡില്‍ കെട്ടിടത്തിന്റെ സെക്യുരിറ്റി ഗാര്‍ഡ് പ്രതിയെ മൂന്ന് തവണ തിരിച്ചറിഞ്ഞു. സി.സി.ടി.വി ദൃശ്യങ്ങളും തെളിവായി.

സ്ത്രീയുടെ പാവാടയില്‍ നിന്ന് ലഭിച്ച പ്രതിയുടെ ഡി.എന്‍.എ അടയാളങ്ങളും തെളിവായി.

കേസില്‍ അടുത്ത വിചാരണ നവംബര്‍ 29 ന് നടക്കും.

ദേശീയ പതാകയ്ക്ക് മുകളില്‍ പാര്‍ട്ടി പതാക കെട്ടിയത് വിവാദമാകുന്നു

 

shortlink

Related Articles

Post Your Comments

Related Articles


Back to top button