ഇടുക്കി: കോണ്‍ഗ്രസ്സ് ഔദ്യോഗിക വാട്ട്സാപ്പ് ഗ്രൂപ്പില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ കെപിസിസി അംഗം പോസ്റ്റിട്ടത് വിവാദമായി. കെപിസിസി പ്രസിഡന്റിന് സംഭവം സംബന്ധിച്ച ഡിസിസി നേതൃത്വം പരാതി നല്‍കി. ഉമ്മന്‍ചാണ്ടിക്കെതിരെ വാട്ട്സാപ്പ് ഗ്രൂപ്പില്‍ പോസ്റ്റിട്ടത് തൊടുപുഴയിലെ കെപിസിസി അംഗവും കണ്‍സ്യൂമര്‍ഫെഡ് മുന്‍ ചെയര്‍മാനുമായ ജോയ് തോമസാണ്.
ഉമ്മന്‍ചാണ്ടി ആയിരുന്നു എതിര്‍ രാഷ്ര്ടീയക്കാര്‍ പോലും ചെയ്യാത്ത രീതിയില്‍ അന്ന് കരുണാകരനെ കരയിപ്പിച്ച് ഇറക്കി വിട്ടതിനു പിന്നില്‍. ഉമ്മന്‍ചാണ്ടി ഇന്ന് അനുഭവിക്കുന്നത് ആ കണ്ണുനീര്‍ ഏറ്റ പൊള്ളലാണ് എന്നിങ്ങനെയുള്ള സന്ദേശമാണ് ജോയ് തോമസ് പോസ്റ്റു ചെയ്തത്.
ഇത് മറ്റ് പല ഗ്രൂപ്പുകളിലേക്കും നിമിഷങ്ങള്‍ക്കുള്ളില്‍ ഷെയര്‍ ചെയ്യപ്പെട്ടു. എതിര്‍ത്തും അനുകൂലിച്ചുമുള്ള കമന്റുകളുമെത്തി. ഇതറിഞ്ഞ ഡിസിസി നേതൃത്വം പോസ്റ്റ് നീക്കം ചെയ്തു. മാത്രമല്ല ഗ്രൂപ്പില്‍ നിന്നും ജോയ് തോമസിനെ പുറത്താക്കുകയും ചെയ്തു. ഡിസിസി നേതൃത്വം പരാതി വ്യാപകമായതിനെ തുടര്‍ന്നാണ് ഇക്കാര്യം കെപിസിസി പ്രസിഡന്റിനെ അറിയിച്ചത്.
തൊടുപുഴ രാജീവ് ഭവനില്‍ ജോയ് തോമസിനെ ഇതിനിടെ പ്രകോപിതരായ ചില യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ തടഞ്ഞു വച്ചു. നേതാക്കള്‍ ഇടപെട്ട് മാപ്പു പറയിച്ച ശേഷമാണ് വിട്ടയച്ചത്. ഒരേ ഗ്രൂപ്പുകാരായതിനാല്‍ ജോയി തോമസിനെ സംരക്ഷിക്കാന്‍ ഡി സി സി പ്രസിഡന്റ് ശ്രമിക്കുന്നെന്നു കാണിച്ച് പ്രവര്‍ത്തകരും കെ പി സി സിക്ക് പരാതി നല്‍കിയിട്ടുണ്ട്.
Post Your Comments