വാഷിംഗ്ടണ്‍: വിദ്യാർത്ഥിയുമായി ലൈംഗികബന്ധം അധ്യാപിക അറസ്റ്റിൽ. ഒക്ലഹോമയിലെ യുകോൺ ഹൈസ്കൂളിലെ 22 കാരിയായ ഹണ്ടർ ഡേ എന്ന അധ്യാപികയാണ് അറസ്റ്റിലായത്. ഹൈസ്കൂൾ വിദ്യാർഥിയുടെ ഫോണിൽ നിന്ന് നഗ്ന ചിത്രങ്ങളും അശ്ലീല സന്ദേശങ്ങളും കണ്ടതിനെ തുടർന്ന് രക്ഷിതാക്കൾ പോലീസിൽ പരാതിപെടുകയായിരുന്നു. അറസ്റ്റ് ചെയ്തെങ്കിലും 85000 ഡോളറിന്റെ ജാമ്യത്തില്‍ അധ്യാപികയെ വിട്ടു.വിദ്യാർത്ഥിയുമായി അരുതാത്ത ബന്ധം ; അധ്യാപിക പിടിയിൽ
വിദ്യാർഥിയുമായുള്ള ശാരീരിക ബന്ധം അധ്യാപിക സമ്മതിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. അമേരിക്കൻ നിയമത്തിലെ സെക്കൻഡ് ഡിഗ്രി ബലാത്സംഗകുറ്റത്തിനാണു അധ്യാപികക്കെതിരെ കേസ് എടുത്തിരിക്കുന്നത്. കുട്ടികളുടെ അശ്ലീല ചിത്രം കൈവശംവെച്ചതിനും പ്രായമാകാത്തയാളെ സാങ്കേതിക വിദ്യ ഉപയോഗിച്ച് ലൈംഗികതക്ക് പ്രേരിപ്പിച്ചതിനും ഇവർക്കെതിരെ കേസുണ്ട്. അതേസമയം മകന്റെ ഫോൺ ഫോറൻസിക് പരിശോധനക്ക് വിധേയമാക്കണമെന്ന് അന്വേഷണ സംഘത്തോട് രക്ഷിതാക്കൾ ആവശ്യപ്പെട്ടു.
ആദ്യത്തെ ബന്ധത്തിന് ശേഷം രണ്ടാമതും വിദ്യാർഥിയുമായി ശാരീരിക ബന്ധത്തിന് ശ്രമിക്കവെയാണ് അധ്യാപിക പിടിയിലാകുന്നത്. കുട്ടിയുടെ ഫോണിൽ നിന്ന് അധ്യാപികക്ക് സന്ദേശം അയച്ചായിരുന്നു ഇവരെ പിടികൂടാനുള്ള നീക്കങ്ങൾ അന്വേഷണ സംഘം നടത്തിയത്. തന്റെ ഭർത്താവ് വരുന്നതിന് മുമ്പ് വീട്ടിൽ എത്താന്‍ അധ്യാപിക വിദ്യാര്‍ഥിയോട് നിര്‍ദേശിച്ചു. കുട്ടിയുടെ ഫോണിൽ നിന്ന് ‘ഞാൻ ഇവിടെ എത്തി’ എന്ന സന്ദേശം അയച്ചു. ‘പതിവ് പോലെ വാതിൽ തുറന്നിട്ടിരിക്കുന്നു’ എന്ന് അധ്യാപിക മറുപടി നൽകി. വാതിൽ തുറന്ന് അധ്യാപികയാണെന്ന് ഉറപ്പുവരുത്തിയ ശേഷം അധ്യാപികയെ അറസ്റ്റ് ചെയുകയായിരുന്നു എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കുട്ടികളെ പഠിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ട അധ്യാപകർ അവരുമായി നിയമവിരുദ്ധമായ ലൈംഗിക ബന്ധത്തിൽ ഏർപ്പെടേണ്ടവർ അല്ലെന്നും കേസ് അന്വേഷിക്കുന്ന കനേഡിയൻ കൺട്രി ഷെരിഫ് ക്രിസ് വെസ്റ്റ് പറഞ്ഞു.
Post Your Comments