ദോഹ: ഖത്തറിലേക്ക് തൊഴില്‍ വിസയിലെത്തുന്നവര്‍ക്ക് സ്വദേശത്ത് മെഡിക്കല്‍ പരിശോധന നിര്‍ബന്ധമാക്കുന്നു. ആഭ്യന്തര മന്ത്രാലയം നിയോഗിക്കുന്ന പ്രത്യേക ഏജന്‍സിയുടെ കീഴിലായിരിക്കും മെഡിക്കല്‍ പരിശോധന നടത്താനുള്ള സംവിധാനം കൊണ്ടുവരുന്നത്.
ആദ്യ ഘട്ടത്തില്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള എട്ട് രാജ്യങ്ങളിലാണ്പുതിയ നടപടി പ്രാബല്യത്തിലാക്കുക. മുംബൈ, ഡല്‍ഹി, കൊച്ചി, ഹൈദരാബാദ്, കൊല്‍ക്കത്ത, ലഖ്നൗ എന്നിവിടങ്ങളിലാണ് പരിശോധനാ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നത്. അടുത്ത നാല് മാസത്തിനുള്ളില്‍ പുതിയ നടപടി പ്രാബല്യത്തിൽ വരും.
Post Your Comments