CinemaMovie SongsEntertainmentKollywood

സൂപ്പര്‍താരങ്ങള്‍ ഒന്നിച്ച ആ ചിത്രം വീണ്ടും തിയറ്ററുകളിലെത്തുന്നു

കമലഹാസനും ശ്രീദേവിയും ഒന്നിച്ച ആദ്യകാല ചിത്രമാണ് മീണ്ടും കോകില. 1981ല്‍ തിയറ്ററുകളിലെത്തിയ ഈ ചിത്രം വീണ്ടും റിലീസിനൊരുങ്ങുന്നു. ഡാര്‍വിന്‍ മൂവീസാണ് ചിത്രത്തിന്റെ ഡിജിറ്റല്‍ പതിപ്പ് റിലീസ് ചെയ്യുന്നത്. തമിഴ്നാട്ടില്‍ 50 സ്ക്രീനുകളിലായിട്ടാണ് മീണ്ടും കോകിലയെത്തുന്നത്. ഡിസംബര്‍ 15ന് ചിത്രം തിയറ്ററുകളിലെത്തിക്കുമെന്ന് ഡാര്‍വിന്‍ മൂവീസിന്റെ പ്രതിനിധി ദേവ പറഞ്ഞു.

ജി.എന്‍ രംഗരാജന്‍ സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ സുബ്രഹ്മണ്യന്‍ എന്ന അഭിഭാഷകനായിട്ടാണ് കമല്‍ അഭിനയിച്ചത്. സുബ്രഹ്മണ്യത്തിന്റെ ഭാര്യ കോകിലയായി ശ്രീദേവിയും വേഷമിട്ടു. സുബ്രഹ്മണ്യന്‍ സിനിമാതാരമായ കാമിനിയെ കണ്ടുമുട്ടുന്നതും ആകൃഷ്ടനാകുന്നതും ഭര്‍ത്താവിനെ തിരിച്ചുപിടിക്കാന്‍ കോകില നടത്തുന്ന ശ്രമങ്ങളുമാണ് മീണ്ടും കോകിലയുടെ പ്രമേയം. അക്കാലത്തെ വന്‍വിജയമായിരുന്നു ഈ ചിത്ര. ശ്രീദേവിയ്ക്ക് ആദ്യമായി ഫിലിം ഫെയര്‍ അവാര്‍ഡ് ലഭിക്കുന്നതും ഈ ചിത്രത്തിലൂടെയാണ്. ഇളയരാജ ഈണമിട്ട ചിത്രത്തിലെ ഗാനങ്ങളും ശ്രദ്ധ നേടിയിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button