കൊൽക്കത്ത ; അച്ഛൻ ബൈക്ക് വാങ്ങി നൽകയില്ല മകൻ വീട്ടിനുള്ളിൽതൂങ്ങി മരിച്ചു. സോനാർപുർ ജില്ലയിലെ രാധഗോവിന്ദപള്ളി സ്വദേശിയും ഒൻപതാം ക്ലാസ് വിദ്യാർത്ഥിയുമായ സോനു ഹാൽദാറിനെയാണ് വീട്ടിലെ മുറിക്കുള്ളിൽ തൂങ്ങി മരിച്ചത്.
ബൈക്ക് വാങ്ങി നൽകണമെന്നു സോനു വീട്ടിൽ ആവശ്യപ്പെട്ടു. ഇതിനായി ഒരു നിശ്ചിത തീയ്യതി സോനു പിതാവിനെ അറിയിച്ചിരുന്നു. എന്നാൽ ആ ദിവസം അച്ഛനു വാങ്ങി നൽകാൻ കഴിഞ്ഞില്ല. ശേഷം വെള്ളിയാഴ്ച്ച വീട്ടിൽ ആരുമില്ലാതിരുന്ന സമയം സോനു തൂങ്ങി മരിക്കുകയായിരുന്നെന്ന് ബന്ധുക്കൾ മൊഴി നൽകിയെന്നും സംഭവത്തെ കുറിച്ച് കൂടുതൽ അന്വേഷണം ആരംഭിച്ചെന്നും പോലീസ് പറഞ്ഞു.
Post Your Comments