തിരുവനന്തപുരം: തിരുവനന്തപുരം കരിക്കകത്ത് സിപിഎം – ബിജെപി സംഘര്‍ഷത്തില്‍ രണ്ടു ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കു വെട്ടേറ്റതില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം ജില്ലയില്‍ വ്യാപക പ്രതിഷേധത്തിനു സിപിഎം ആഹ്വാനം ചെയ്തു. ആനാവൂര്‍ നാഗപ്പനാണ് ഇക്കാര്യം അറിയിച്ചത്.
സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിനു നേരെ കല്ലേറ് ഉണ്ടായി. കല്ലേറില്‍ ജനല്‍ചില്ല് തകര്‍ന്നു. നിരവധി പ്രവര്‍ത്തകര്‍ക്കു പരിക്കേറ്റതായി റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തില്‍ ഏഴു പേര് പോലീസ് പിടിയിലായി. പിടിയിലായവര്‍ ബിജെപി- ആര്‍എസ്എസ് പ്രവര്‍ത്തകരാണ്.ആക്രമണത്തിനു പിന്നില്‍ ബിജെപിയെന്നു സിപിഎം ആരോപിച്ചു. മേയര്‍ വി.കെ പ്രശാന്തിനെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് കരിക്കകത്ത് സി.പി.എം പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയിരുന്നു. ഇതു കഴിഞ്ഞു മടങ്ങിയ സിപിഎമ്മുകാര്‍ ബി.ജെ.പിയുടെ കൊടിമരം തകര്‍ക്കാന്‍ ശ്രമിച്ചുവെന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ ആരോപിച്ചു. ഇതാണ് സംഘര്‍ഷത്തിനു കാരണമായത്. പരിക്കേറ്റവരെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Post Your Comments