വിളമ്പിയ ചിക്കൻ ഫ്രൈയ്ക്ക് ചൂടുപോരെന്ന് ആരോപിച്ച് ഹോട്ടലുടമയ്ക്കും മകൾക്കും ക്രൂരമർദ്ദനം. ജോർജ്ജിയയിലാണ് സംഭവം. ദമ്പതികളുടെ ആക്രമണത്തിൽ ഹോട്ടലുടമ ജെനീറ്റ നോറിസിന്റെ മൂക്കിന്റെ അസ്ഥിപൊട്ടി. പണം തിരികെ നൽകിയിട്ടും ദമ്പതികൾ ആക്രമിക്കുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ നിന്ന് വ്യക്തമാണ്.
ജൂണിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഇവരെ അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്ക്കാൻ ഉത്തരവുണ്ടായിരുന്നു. എന്നാൽ ഇതിനെതിരെ ദമ്പതികൾ മാപ്പ് അപേക്ഷ നൽകിയത് കോടതി സ്വീകരിച്ചതോടെയാണ് വാർത്ത വീണ്ടും മാധ്യമശ്രദ്ധനേടുന്നത്.
Post Your Comments