ന്യൂഡല്‍ഹി: എഡിറ്റോറിയല്‍ കോളം ഒഴിച്ചിട്ട് ഇന്ത്യയിലെ പ്രമുഖ പത്രമായ രാജസ്ഥാന് പത്രിക പ്രതിഷേധിച്ചു. ദേശീയ പത്രദിനത്തിലായിരുന്നു ഈ ഹിന്ദി പത്രത്തിന്റെ പ്രതിഷേധം. രാജസ്ഥാനിലെ ബി.ജെ.പി സര്‍ക്കാരിന്റെ വിവാദമായ ഒാര്‍ഡിനന്‍സിനാണ് പ്രതിഷേധത്തിനു കാരണം. പത്രങ്ങൾ തങ്ങളുടെ മുഖപ്രസംഗം എഴുതുന്ന എഡിറ്റോറിയല്‍ കോളത്തിനു കറുത്ത ബോര്‍ഡര്‍ നല്‍കിയാണ് രാജസ്ഥാന് പത്രിക ഒഴിച്ചിട്ടത്.
മാധ്യമസ്വാതന്ത്ര്യം സംരക്ഷിക്കാനായി നടത്തുന്ന പോരാട്ടം തുടരുമെന്നു എഡിറ്റര്‍ ഇന്‍ ചീഫ് ഗുലാബ് കോത്താരി അറിയിച്ചു. വിവാദ ഒാര്‍ഡിനന്‍സ് പിന്‍വലിക്കാതെ ഇനി മുഖ്യമന്ത്രി വസുന്ധര രാജയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നില്ലെന്നു പത്രം വ്യക്തമാക്കി.
ഈ ഒാര്‍ഡിനന്‍സ് ജനാധിപത്യവിരുദ്ധമാണ്. ഇതു നടപ്പാക്കാനായി അനുവാദം നൽകാൻ കഴിയില്ലെന്നു രാജസ്ഥാന് ഹൈക്കോടതി പറഞ്ഞു. ഒാര്‍ഡിനന്‍സിലൂടെ മന്ത്രിമാര്‍, എം.എല്‍.എമാര്‍, ജഡ്ജിമാര്‍ എന്നിവര്‍ക്കു എതിരെ നടപടിയെടുക്കാനായി കോടതിക്കും വാര്‍ത്ത നൽകാൻ മാധ്യമങ്ങള്‍ക്കു സര്‍ക്കാരിന്റെ അനുമതി വേണം.
Post Your Comments