ന്യൂഡല്‍ഹി•സ്വന്തം പെങ്ങളെ കെട്ടിപ്പിടിക്കുന്നത് അശ്ലീലമായി തോന്നുന്നത് ബി.ജെ.പിക്കാര്‍ക്ക് മാത്രമാണെന്ന് തിരുവനന്തപുരം എം.പി ശശി തരൂര്‍. ജവഹര്‍ലാല്‍ നെഹ്‌റുവിനെ സ്ത്രീലമ്പടനാക്കി ചിത്രീകരിച്ച ബി.ജെ.പി ഐ.ടി സെല്‍ തലവന്‍ തലവന്‍ അമിത് മാല്‍വിയയുടെ നടപടിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മോദി സര്‍ക്കാര്‍ വന്നതിന് ശേഷം നെഹ്‌റുവിന്റെ നയങ്ങളെ മാത്രമല്ല, സ്വകാര്യ ജീവിതത്തെയും വിമര്‍ശിക്കാന്‍ തുടങ്ങി. സ്വന്തം സഹോദരിയെ കെട്ടിപ്പിടിക്കുന്നത് ബി.ജെ.പിക്കാര്‍ക്ക് മാത്രമാണ് മോശമായി തോന്നുക. സ്വകാര്യ ജീവിതത്തില്‍ ഒളിക്യാമറ വയ്ക്കുന്നിടം വരെ എത്തിയ മൂല്യച്യൂതി നേരിടുന്ന രാഷ്ട്രീയമാണ് ബി.ജെ.പിയുടേതെന്നും ഹാര്‍ദിക് പട്ടേലിന്റെ വീഡിയോ പുറത്തുവന്ന സംഭവം ചൂണ്ടിക്കാട്ടി ശശി തരൂര്‍ പറഞ്ഞു.
വികസനത്തെക്കുറിച്ചും, തൊഴിലില്ലായ്മയെക്കുറിച്ചും പറയാനില്ലാത്തതിനാലാണ് ബിജെപി ഇത്തരം രാഷ്ട്രീയം കളിക്കുന്നതെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.
ഹാര്‍ദിക് പട്ടേലിന് നെഹ്‌റുവിന്റെ ഡി.എന്‍.എ ആണെന കുറിപ്പോടെയാണ് സഹോദരി വിജയലക്ഷ്മി പണ്ഡിറ്റിനെയും അവരുടെ മകളെയും നെഹ്‌റു ആലിംഗനം ചെയ്യുന്ന ചിത്രങ്ങള്‍ ബി.ജെ.പി ഐ.ടി വിഭാഗം തലവന്‍ അമിത് മാല്‍വിയ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു.
It seems Hardik has more of Nehru’s DNA, contrary to what @shaktisinhgohil claimed.. pic.twitter.com/YHzvbLOZwU
— Amit Malviya (@malviyamit) November 15, 2017
Post Your Comments