രഹസ്യനിമിഷങ്ങള്‍ രഹസ്യമായി പകര്‍ത്തിയ സെക്‌സ് ടോയ് കമ്പനി പുതിയ ചര്‍ച്ചക്ക് വഴിയിടുകയാണ്. ലൈംഗിക സംതൃപ്തിയ്ക്ക് വേണ്ടി ഉപയോഗിക്കുന്ന വൈബ്രേറ്ററുകള്‍ ഉപയോക്താക്കളുടെ സ്വകാര്യ നിമിഷങ്ങള്‍ രഹസ്യമായി പകര്‍ത്തിയിരുന്നുവെന്ന് ഒടുവില്‍ കമ്പനിക്ക് സമ്മതിക്കേണ്ടി വന്നു. ലവ് സെന്‍സ് എന്ന കമ്പനിയാണ് മൊബൈല്‍ ഫോണ്‍ വഴി നിയന്ത്രിക്കാവുന്ന വൈബ്രേറ്റര്‍ വഴി രഹസ്യ നിമിഷങ്ങളുടെ ശബ്ദം ഫോണുകളിലേക്ക് റെക്കോര്‍ഡ് ചെയ്തത്.
സംഭവം സ്ഥിരീകരിച്ച ലവ് സെന്‍സ് കമ്പനി, ഇത് മനഃപ്പൂര്‍വ്വം സംഭവിച്ചതല്ലെന്നും, ചെറിയൊരു സോഫ്റ്റ് വെയര്‍ ബഗ് ആണ് ഇതിന് കാരണമെന്നുമാണ് വിശദീകരണം നല്‍കിയത്. പ്രമുഖ സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമായ റെഡ്ഡിറ്റില്‍ (Reddit) ടൈഡോക്ടര്‍ എന്ന യൂസര്‍ എഴുതിയ പോസ്റ്റ് വഴിയാണ് സംഭവം ആദ്യമായി പുറത്തറിയുന്നത്. ‘ലവ് സെന്‍സ് റിമോര്‍ട്ട് കണ്‍ട്രോള്‍ വൈബ്രേറ്ററിന്റെ മൊബൈല്‍ ആപ്പ് ശബ്ദങ്ങള്‍ റെക്കോഡ് ചെയ്യുന്നുണ്ടെന്നു തോന്നുന്നതായി ടൈ ഡോക്ടര്‍ പറയുന്നു.
ഫോണ്‍ ഫാക്ടറി റീസെറ്റ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ‘tempSoundPlay.3gp’ എന്ന പേരില്‍ ഒരു ഫയല്‍ ശ്രദ്ധയില്‍ പെട്ടെന്നും അത് കഴിഞ്ഞ തവണ തന്റെ പങ്കാളിയുടെ വൈബ്രേറ്റര്‍ റിമോര്‍ട്ട് കണ്‍ട്രോള്‍ ആപ്പ് ഉപയോഗിച്ച് പ്രവര്‍ത്തിപ്പിച്ചപ്പോള്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ട ആറ് മിനിറ്റ് ദൈര്‍ഘ്യമുള്ള ശബ്ദ ശകലമായിരുന്നുവെന്നും അവരുടെ പോസ്റ്റില്‍ പറയുന്നു.
പോസ്റ്റ് കണ്ടതിന് ശേഷം ഫോണ്‍ പരിശോധിച്ച മറ്റ് റെഡ്ഡിറ്റ് യൂസര്‍ മാരും അവരുടെ ഫോണുകളില്‍ നിന്നും രഹസ്യ നിമിഷങ്ങളുടെ ശബ്ദ ഫയല്‍ കണ്ടെടുത്തു. ഇവ ലവ് സെന്‍സിന്റെ സെര്‍വറുകളിലേക്ക് അയക്കപ്പെട്ടിട്ടുണ്ടാവുമെന്ന ആശങ്കയും പല യൂസര്‍മാരും പങ്കുവെച്ചു. ഈ ശബ്ദ ഫയലുകള്‍ സെര്‍വറുകളിലേക്ക് അയച്ചിട്ടില്ലെന്നാണ് ലവ്‌സെന്‍സ് പറയുന്നത്. ഐഓഎസ് ഉപകരണങ്ങളില്‍ മാത്രമാണ് ഈ പ്രശ്‌നമുള്ളതെന്നും ആന്‍ഡ്രോയിഡില്‍ ഇല്ലെന്നും കമ്പനി പറഞ്ഞു. ഇതിന് ശേഷം അതികം വൈകാതെ തന്നെ ലവ്‌സെന്‍സ് പ്രശ്‌നങ്ങള്‍ പരിഹരിച്ച് അവരുടെ ആപ്ലിക്കേഷന്‍ അപ്‌ഡേറ്റ് ചെയ്തതായി അറിയിക്കുകയും ചെയ്തു.
എന്നാല്‍ ലവ്‌സെന്‍സ് ആപ്ലിക്കേഷന്‍ ഒട്ടും സുരക്ഷിതമല്ലെന്ന് ഹാക്കര്‍മാരും വ്യക്തമാക്കുന്നുണ്ട്. ലവ് സെന്‍സിന്റെ ബ്ലൂടൂത്ത് ബട്ട് പ്ലഗ് ഹാക്ക് ചെയ്യാന്‍ തങ്ങള്‍ക്ക് സാധിക്കുമെന്ന അവകാശവാദം ഹാക്കര്‍മാര്‍ ഉയര്‍ത്തിയിരുന്നു.
Post Your Comments