മനുഷ്യന് മാത്രം സ്വായത്തമായ അമൂല്യമായ സ്നേഹപ്രകടനമാണ് ചുംബനം. മറ്റ് ജീവജാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി മനുഷ്യന്മാര്ക്ക് മാത്രമാണ് ചുംബനമെന്ന ആശ്ചര്യപൂര്‍ണ്ണമായ കഴിവ് സിദ്ധിച്ചിരിക്കുന്നത്. .ചുംബനത്തിന് പിന്നിലുളള ശാസ്ത്രീയ വശങ്ങള് ഇതിലും താല്പര്യമുണര്ത്തുന്നതാണ് .
ചുംബനത്തിന്റെ ശാസ്ത്രീയ നാമം ഫിലിമറ്റോളജി എന്നാണ്…മറിച്ച് ചുംബനത്തെ അതിയായി വെറുക്കുന്നവരുമുണ്ട്.അവരുടെ ഈ അസസ്ഥയെ ഫിലിമാഫോബിയ എന്ന് ശാസ്ത്രം വിളിക്കുന്നു.
മനുഷ്യന് സമമായി ചിമ്പാന്‍സികള്‍ക്കും ചുംബിക്കാനുളള കഴിവ് ലഭിച്ചിട്ടിണ്ട്.
ചുംബിക്കുന്പോള്‍ നമ്മള് ഒരിക്കലെങ്കിലും ചിന്തിച്ചുണ്ടാകുമെന്ന് കരുതുന്നില്ല. ചുംബനസമയം കോടിക്കണക്കിന് ബാക്ടീരിയകളാണ് പരസ്പരം കൈമാറപ്പെടുന്നത്. ഏകദേശം 10 മില്യണ്‍ (ദശലക്ഷം) മുതല്‍ 1 ബില്യണ്‍ (കോടി) വരെ ബാക്ടീരിയകള്‍ ശരീരത്തില്‍ പ്രവേശിക്കപ്പെടുന്നു.
മറ്റൊരു കൗതുകകരമായ കാര്യമെന്നത് നമ്മള് ഒരിക്കലും ശ്രദ്ധിച്ചിരിക്കാന് സാധ്യതയുണ്ടാകില്ല. ചുംബിക്കുന്നതിന് മുന്‍പ് നമ്മുടെ തലയുടെ സ്ഥാനം വലത് വശത്തേക്ക് ഉയര്‍ന്നായിരിക്കും.
ഫ്രഞ്ച് ചുംബന (french kiss) ത്തില്‍ ഏര്‍പ്പെടുന്പോള്‍ മുഖത്തെ ഭൂരിപക്ഷം മസിലുകളും ഏകദേശം 34 മസിലുകള്‍ ആ സമയം പ്രവര്‍ത്തനക്ഷമമായിരിക്കും.
സ്ത്രീയുടെ കണ്ണുകള്‍ ചുംബന സമയം അടഞ്ഞ അവസ്ഥയിലായിരിക്കും ഇത് ചൂണ്ടിക്കാട്ടുന്നത് അവര്‍ അത് ആസ്വദിക്കുന്നുവെന്നും കൂടാതെ അവര്‍ ഇങ്ങനെയുളള കാര്യങ്ങള്‍ക്ക് സ്വകാര്യത ആഗ്രഹിക്കുന്നുവെന്നുള്ള ശരീരത്തിന്റെ പ്രതികരണമാണ്. എന്നാല്‍ പുരുഷന് നേരെ മറിച്ചാണ് ഒരിക്കലും പുരുഷന് ചുംബിക്കുമ്പോള്‍ മിഴി ചിമ്മാറില്ല. കാരണം അവന് ആസ്വാദനം കണ്ടെത്തുന്നത് സ്തീയുടെ വികാരപ്രകടനങ്ങളിലാണ്.
ചുംബനത്തെക്കുറിച്ചുള്ള ആരും അറിയാത്ത രഹസ്യങ്ങളെ തേടി മനശാസ്ത്രജ്ജര്‍ ഇന്നും ഗവേഷണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.
Post Your Comments