ഈ ചിത്രത്തില്‍ പ്രധാനമന്ത്രിയോടൊപ്പം നില്ക്കുന്ന ഗ്രാമീണന് ഒരു അധാരണക്കാരനാണ്. ഇദ്ദേഹത്തിന്റെ പേര് സംഭാജി ഭിഡെ എന്നാണ്. അറ്റോമിക് ഫിസിക്സില്‍ ഗോള്‍ഡ് മെഡല്‍ ജേതാവായ ഇദ്ദേഹം പൂനെയിലെ പ്രശസ്തമായ ഫെര്ഗുഷന് കോളേജില്‍ ലക്ചററായി ജോലി നോക്കിയിട്ടുണ്ട്.
ഇപ്പോള്‍ അദ്ദേഹം തന്റെ അനുയായികളായ മഹാരാഷ്ട്രയിലെ 10 ലക്ഷത്തോളം യുവാക്കളോടൊപ്പം സാമൂഹ്യപ്രവര്‍ത്തനം നടത്തി വരികയാണ്. മരിക്കും വരെ രാജ്യത്തെ സേവിക്കുകയെന്നതാണ് 85 കാരനായ ഇദ്ദേഹത്തിന്റെ ആഗ്രഹവും ലക്ഷ്യവും. വെള്ള കാക്കി വസ്ത്രങ്ങള്‍ മാത്രം ധരിക്കുന്ന സംഭാജി എത്രദൂരം സഞ്ചരിക്കേണ്ടി വന്നാലും ചെരുപ്പുകള്‍ ധരിക്കാറില്ല.
സംഭാജിയുമായി സഹകരിക്കാന്‍ പ്രമുഖ പാര്‍ട്ടികള്‍ വഗ്ദ്നങ്ങള് നല്‍കിയെങ്കിലും അതൊക്കെ സ്നേഹപൂര്‍വ്വം നിരസിക്കുകയായിരുന്നു. മുഖ്യധാര രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ഇദ്ദേഹത്തിന് സ്വന്തമായി ഒരു വീട് പോലും വാങ്ങിയിട്ടില്ല.
പ്രധാനമന്ത്രി നരേന്ദ്ര മോദി, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് തുടങ്ങി നിരവധി പ്രമുഖരും ലളിത ജീവിതം നയിക്കുന്ന സംഭാജിയുടെ ആരാധകകാരാണ്.
Post Your Comments